മുംബൈ:വിദ്യാർഥികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ പദ്ധതിയാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ പ്രഖ്യാപിച്ചത്. ശയനി ഏകാദശി ദിവസമായ ഇന്നലെ യാണ് പ്രഖ്യാപനം നടത്തിയത്.
പുതിയ പദ്ധതി പ്രകാരം പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് പ്രതിമാസം 6,000 രൂപയും ഡിപ്ലോമ പാസായവർക്ക് 8,000 രൂപയും സ്റ്റൈപ്പൻഡായി ലഭിക്കും. ഡിഗ്രി കഴിഞ്ഞവർക്ക് 10,000 രൂപയാണ് പ്രതിമാസം ലഭിക്കുക. വിദ്യാഭ്യാസത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ യുവാക്കൾക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കുക എന്നതിനൊപ്പം മെച്ചപ്പെട്ട തൊഴിലവസരങ്ങൾ പരിപോഷിപ്പിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.ഒപ്പം, വിദ്യാഭ്യാസത്തിന്റെ ഘട്ടത്തിൽനിന്ന് തൊഴിൽജീവിതത്തിലേക്കുള്ള യുവാക്കളുടെ മാറ്റത്തിന് താങ്ങുനൽകുക കൂടി പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
അതേസമയം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കുക എന്ന ലക്ഷ്യമാണ് ഉള്ളത് സർക്കാരിന് എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്.