മുംബൈ തടാകത്തിലെ ജലനിരപ്പ് 25 ശതമാനമായി ഉയർന്നു

ജൂലൈ 13 ന് രാവിലെ 6 മണി വരെ ഏഴ് റിസർവോയറുകളിലായി 3,61,826 ദശലക്ഷം ലിറ്ററാണ് ഇപ്പോൾ ശേഖരിക്കപ്പെട്ടിരിക്കുന്നത്
മുംബൈ തടാകത്തിലെ ജലനിരപ്പ് 25 ശതമാനമായി ഉയർന്നു
മുംബൈ തടാകത്തിലെ ജലനിരപ്പ് 25 ശതമാനമായി ഉയർന്നു
Updated on

മുംബൈ:നഗരത്തിലേക്ക് കുടി വെള്ളം വിതരണം ചെയ്യുന്ന തടാകങ്ങളിലെ ജലനിരപ്പ് ശനിയാഴ്ച 25 ശതമാനം വരെ ആയി ഉയർന്നതായി ബിഎംസി അറിയിച്ചു. 2023 ജൂലൈയിൽ 28.53ശതമാനവും 2022 ൽ 56.07 ശതമാനവും ആയിരുന്നു ജലനിരപ്പ്. ജൂലൈ 13 ന് രാവിലെ 6 മണി വരെ ഏഴ് റിസർവോയറുകളിലായി 3,61,826 ദശലക്ഷം ലിറ്ററാണ് ഇപ്പോൾ ശേഖരിക്കപ്പെട്ടിരിക്കുന്നതെന്ന് ബി എം സിയുടെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. ഭട്‌സ, അപ്പർ വൈതർണ, മിഡിൽ വൈതർണ, തൻസ, മോദക് സാഗർ, വിഹാർ, തുളസി എന്നിങ്ങനെ ഏഴ് ജലസംഭരണികളാണ് മഹാനഗരത്തിലേക്ക് 385 കോടി ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്നത്.

മുംബൈ മെട്രോപൊളിറ്റൻ നഗരം മുഴുവനായും ജലവിതരണത്തിന് ആവശ്യമായ മൊത്തം ഉപയോഗപ്രദമായ ജലശേഖരം 14,47,363 ദശലക്ഷം ലിറ്ററാണ്.

ഏറ്റവും പുതിയ ബിഎംസി കണക്കുകൾ പ്രകാരം തൻസയിലെ ജലനിരപ്പ് 49.99 ശതമാനമാണ്.

മോദക് സാഗർ 37.42 ശതമാനവും. മിഡിൽ വൈതർണയിലെ ഉപയോഗപ്രദമായ ജലശേഖരം 23.89 ഉം ആണ്, തുളസി തടാകം അതിൻ്റെ പൂർണ്ണ ശേഷിയുടെ 66.24 ആണ്. വിഹാർ തടാകത്തിൽ നിലവിൽ 45.71 ശതമാനവും സ്റ്റോക്കുണ്ട്.

Trending

No stories found.

Latest News

No stories found.