കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കൊങ്കൺ റെയിൽവേ റൂട്ടിലെ സർവീസുകൾ ഇന്ന് വൈകുന്നേരത്തോടെ നിർത്തിവച്ചു

മുംബൈ: കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു.ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. കനത്ത മഴയെ തുടർന്ന് കൊങ്കൺ പാതയിൽ കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ആഴ്ച്ചയിലും കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ട്രെയിനുകളുടെ സമയക്രമമെല്ലാം തെറ്റിയാണ് പാതയിൽ വണ്ടികൾ ഓടുന്നത്.

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കൊങ്കൺ റെയിൽവേ റൂട്ടിലെ സർവീസുകൾ ഇന്ന് വൈകുന്നേരത്തോടെ നിർത്തിവച്ചു, അഞ്ച് ദീർഘദൂര ട്രെയിനുകൾ വിവിധ ഇടങ്ങളിൽ നിർത്തിയിട്ടിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കനത്ത മഴയെത്തുടർന്ന് വിൻഹെരെ (റായ്ഗഡ്), ദിവാൻ ഖാവതി (രത്‌നഗിരി) സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന് അടുത്താണ് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ മണ്ണിടിച്ചിൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം മണ്ണിടിച്ചിലുണ്ടാകുമ്പോൾ ഭാഗ്യവശാൽ ഒരു ട്രെയിനും ഈ ഭാഗത്തിലൂടെ കടന്നുപോയില്ലെന്ന് കൊങ്കൺ റെയിൽവേ വക്താവ് പറഞ്ഞു.

അഞ്ച് മുതൽ ആറ് വരെ ദീർഘദൂര ട്രെയിനുകൾ കൊങ്കൺ റൂട്ടിലെ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിരിക്കുകയാണെന്ന് വക്താവ് പറഞ്ഞു, റൂട്ട് ക്ലിയർ ചെയ്യാനും എത്രയും വേഗം സർവീസുകൾ പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റെയിൽവെ വക്താവ് അറിയിച്ചു. ഒരു ജെസിബി ഇതിനകം സ്ഥലത്തെത്തിയിട്ടുണ്ട്,രണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ സേവനങ്ങൾ പുനരാരംഭിച്ചേക്കാം," അദ്ദേഹം പറഞ്ഞു.

Trending

No stories found.

More Videos

No stories found.