മുംബൈ: മുംബൈ-പൂനെ എക്‌സ്‌പ്രസ് വേയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മൺസൂൺ ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് ഈ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. കാംഷേത് തുരങ്കത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥിതിഗതികൾ പരിഹരിക്കാൻ അധികൃതർ രണ്ട് മണിക്കൂറോളം പ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്ത് വൻ ഗതാഗത കുരുക്കാണ് ഉണ്ടായത്.
വ്യാഴാഴ്ച്ച രാത്രി 8 മണിയോടെ ഉണ്ടായ മണ്ണിടിച്ചിലിൽ മുംബൈ ഭാഗത്തേക്കുള്ള വാഹന ഗതാഗതത്തെ സാരമായി ബാധിച്ച ഉച്ചയ്ക്ക് 2 മുതൽ 4 വരെ മുംബൈയിലേക്കുള്ള എല്ലാ വാഹനങ്ങളും കിവാലയിൽ നിന്ന് തിരിച്ചുവിട്ട് പഴയ പൂനെ-മുംബൈ ഹൈവേ വഴി തിരിച്ചുവിടും.കൂടുതൽ വിള്ളലുകളും മണ്ണിടിച്ചിലുകളും ഉണ്ടാകാതിരിക്കാൻ മലനിരകളിലും പാറകെട്ടികളിലും വലകൾ സ്ഥാപിച്ചിട്ടുണ്ട്.