ട്രെയിൻ മുടങ്ങി; ട്രാക്കിലൂടെ നടന്നത് ആയിരക്കണക്കിനു യാത്രക്കാർ | Video

മുംബൈയിലെ മാട്ടുംഗ, സിയോൺ സ്റ്റേഷനുകൾക്കിടയിലാണ് ഫാസ്റ്റ് ലോക്കൽ ട്രെയിൻ സർവീസ് തടസപ്പെട്ടത്. ആയിരക്കണക്കിനാളുകളുടെ യാത്ര ഇതോടെ ‌മുടങ്ങി
Local train services disrupted in Mumbai
മുംബൈയിൽ ലോക്കൽ ട്രെയിൻ സർവീസ് തടസപ്പെട്ടതിനെത്തുടർന്ന് ട്രാക്കിലേക്കിറങ്ങുന്ന യാത്രക്കാർ.
Updated on

മുംബൈ: ലോക്കൽ ട്രെയിൻ സർവീസ് മുടങ്ങിയതിനെത്തുടർന്ന് ആയിരക്കണക്കിനാളുകൾ റെയിൽവേ ട്രാക്കിലിറങ്ങി നടന്നു. മുംബൈയിലെ മാട്ടുംഗ, സിയോൺ സ്റ്റേഷനുകൾക്കിടയിലാണ് സർവീസ് തടസപ്പെട്ടത്. ഇലക്‌ട്രിക് ലൈനിനു മുകളിലേക്ക് മുളങ്കമ്പുകൾ വീണതാണ് കാരണം.

ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഓഫീസിൽ പോകാനുള്ളവരും മറ്റുമായി ആയിരക്കണക്കിനു യാത്രക്കാർ ഇതോടെ പെരുവഴിയിലായി. ഫാസ്റ്റ് ലോക്കൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ വൈകും എന്നുറപ്പായതോടെ യാത്രക്കാർ കൂട്ടത്തോടെ ട്രാക്കിലിറങ്ങി അവരവരുടെ ലക്ഷ്യങ്ങളിലേക്കു നടക്കുകയായിരുന്നു.

അടുത്തു നടത്തിവന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച മുളങ്കമ്പുകളാണ് ഇലക്‌ട്രിക് ലൈനിലേക്കു വീണതെന്നും, ഇവ സുരക്ഷിതമായി നീക്കുന്നതിനു വേണ്ടി വൈദ്യുതി ബന്ധം താത്കാലികമായി വിച്ഛേദിക്കുകയായിരുന്നു എന്നും അധികൃതരുടെ വിശദീകരണം. ഒരു മണിക്കൂറോളം സമയമെടുത്താണ് മുള നീക്കി വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ട്രെയിൻ സർവീസ് പുനരാരംഭിക്കുകയും ചെയ്തത്.

Trending

No stories found.

Latest News

No stories found.