മഹാരാഷ്ട്ര‍യിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു| Video

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്
അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു
അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു
Updated on

പുനെ: പുനെയിലെ ലോണാവാല പ്രദേശത്തെ ബുഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേർ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചു. ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെ അഞ്ച് പേർ ഞായറാഴ്ച മുങ്ങിമരിച്ചതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേർ ഡാമിനടുത്തുള്ള വെള്ളച്ചാട്ടത്തിന് താഴെ നിൽക്കുമ്പോൾ ശക്തമായ ഒഴുക്കിൽപെട്ട് ജലാശയത്തിലേക്ക് വീഴുകയായിരുന്നു. പുനെ സയ്യിദ് നഗറിലെ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്," പൂനെ റൂറൽ എസ്പി പങ്കജ് ദേശ്മുഖ് പറഞ്ഞു. മുംബൈയിൽ ഒരു ബന്ധുവിന്‍റെ വിവാഹം കൂടാനെത്തിയതായിരുന്നു ഇവർ. പതിനഞ്ചു പേരടങ്ങുന്ന സംഘമാണ് ഒരുമിച്ച് ഒരു സ്വകാര്യ ബസിൽ വെള്ളച്ചാട്ടം കാണാനായി എത്തിയത്.

ലോണാവാലയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ബുഷി അണക്കെട്ട്, വർഷം മുഴുവനും പ്രത്യേകിച്ച് മൺസൂൺ കാലത്ത് നിരവധി സഞ്ചാരികൾ സന്ദർശിക്കാറുണ്ട്. കനത്ത മഴയിൽ, അണക്കെട്ട് കവിഞ്ഞൊഴുകുകയാണ്.

അതേസമയം സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ ലോണാവാല സിറ്റി പോലീസിന്‍റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്കിടയിലും, വിനോദസഞ്ചാരികൾ പലപ്പോഴും ഈ മാനദണ്ഡങ്ങൾ അവഗണിക്കുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ പ്രവേശിക്കുകയും ചെയ്യുന്നതായി പ്രദേശ വാസികൾ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.