മഹാസമാധി ആചരണം: ഗുരുസ്മരണയിൽ മഹാനഗരം

സമിതി ആസ്ഥാനമായ ചെമ്പൂരിലെ ഗുരുമന്ദിരത്തിൽ രാവിലെ 6.30 നു നടന്ന പ്രഭാത പൂജയോടെ സമാധി ആചാരണത്തിനു തുടക്കം കുറിച്ചു.
Maha Samadhi Observance:
Great city in Gurusmarana
മഹാസമാധി ആചരണം: ഗുരുസ്മരണയിൽ മഹാനഗരം
Updated on

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ 97ാമത് ഗുരുദേവ മഹാസമാധി മന്ദിരസമിതി ആസ്ഥാനത്തും യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും വിവിധ പൂജാ പരിപാടികളോടെയും അന്നദാനത്തോടെയും ഭക്തിനിർഭരമായി ആചരിച്ചു. സമിതി ആസ്ഥാനമായ ചെമ്പൂരിലെ ഗുരുമന്ദിരത്തിൽ രാവിലെ 6.30 നു നടന്ന പ്രഭാത പൂജയോടെ സമാധി ആചാരണത്തിനു തുടക്കം കുറിച്ചു. 10 നു ദീപാർപ്പണം, തുടർന്ന് ഗുരുപൂജ, അഖണ്ഡ നാമജപം, ശാന്തി ഹവനം, ഗുരു പുഷ്പാഞ്ജലി, പുഷ്പകലശാഭിഷേകം, ഗുരുസ്തവം, ദൈവദശകാലാപനം, 3.20 നു മഹാജ്യോതി ദർശനം, 3.30 നു സമാധിഗാനം, സമർപ്പണം, മഹാപ്രസാദം എന്നിവ നടന്നു.

ഗുരുദേവഗിരിയിൽ രാവിലെ 6 നു നടന്ന ഗണപതി ഹോമത്തോടെ മഹാസമാധി ആചാരണത്തിനു തുടക്കം കുറിച്ചു. 7 നു ഗുരുപൂജ, 9 മുതൽ അഖണ്ഡനാമ ജപം. ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം. ഉച്ചകഴിഞ്ഞു 3 നു അഖണ്ഡനാമജപ സമർപ്പണം, സമൂഹ പ്രാർഥന, തുടർന്ന് കുസുമകലശം എഴുന്നുള്ളിക്കൽ, സമാധി പൂജ, പുഷ്‌പാഭിഷേകം, സമാധി പ്രാർഥന, പ്രസാദ വിതരണം എന്നിവ നടന്നു. രാവിലെ മുതൽ ഗുരുസന്നിധിയിൽ നെയ്‌ വിളക്ക് അർച്ചനയും ഉണ്ടായിരുന്നു.

Maha Samadhi Observance:
Great city in Gurusmarana
മഹാസമാധി ആചരണം: ഗുരുസ്മരണയിൽ മഹാനഗരം

വസായ് ഗുരുസെന്‍റർ: രാവിലെ 9 നു മഹാഗുരുപൂജ, അഖണ്ടനാമജപം, ശ്രീമദ് ഭഗവദ്ഗീത പാരായണം, ഗുരുഭാഗവത പാരായണം, 3 .20 മുതൽ - 3:30 വരെ മഹാസമാധി പൂജ, കഞ്ഞിവീഴ്ത്തൽ എന്നിവ നടന്നു.

വാശി ഗുരുസെന്‍റർ: രാവിലെ 7 നു ഗുരുപൂജ, 9 നു ഗുരുകീർത്തനാലാപനം, 11 നു വിളക്കു പൂജ, വൈകീട്ട് 3 നു സമൂഹ പ്രാർഥന, 3 .15 നു സമാധി ഗാനം, 3 .30 മുതൽ കഞ്ഞി വീഴ്ത്തൽ. എന്നിവ നടന്നു.

നല്ലസോപ്പാറ വെസ്റ്റ്: രാവിലെ 10മണി മുതൽ ഗുരുസെന്‍ററിൽ സമ്പൂർണ ഗുരുഭാഗവത പാരായണം, ഗുരുപുഷ്‌പാഞ്‌ജലി, സമൂഹ പ്രാർഥന, സമാധി ഗാനാലാപനം. തുടർന്ന് കഞ്ഞിവീഴ്ത്തൽ എന്നിവ ഉണ്ടായിരുന്നു.

അംബർനാഥ് , ബദലാപ്പൂർ: രാവിലെ 9 മുതൽ ഗുരു സെന്‍ററിൽ ഗുരു പൂജ, അഖണ്ഡനാമ ജപം. 2 .10 മുതൽ മഹാസമാധി പൂജ, സമൂഹ പ്രാർഥന. 3.15 നു സമാധി പ്രാർഥന, പ്രസാദ വീതരണം എന്നിവ നടന്നു.

ഡോംബിവലി - താക്കുർളി: രാവിലെ 7 നു ഗുരുപൂജ, ഒരു മണി മുതൽ ഗുരുദേവ ഭാഗവത പാരായണം, ഗുരുദേവകൃതി ആലാപനം. 3 .15 മുതൽ സമാധി പ്രാർഥന, സമാധി പൂജ. ശേഷം കഞ്ഞിവീഴത്തലും ഉണ്ടായിരുന്നു.

സാക്കിനാക്ക : ഗുരുശ്രീ മഹേശ്വര ക്ഷേത്രസന്നിധിയിൽ രാവിലെ 9 മുതൽ നാരായണ നാമജപം, പ്രാർഥന, ഗുരു ഭാഗവത പാരായണം, 3 -20 ന് സമാധി പൂജ, സമാധി ഗാനാർച്ചന തുടർന്ന് കഞ്ഞി വീഴ്ത്തൽ എന്നിവ നടന്നു.

വിലേപാർലെ വെസ്റ്റ് , അന്ധേരി വെസ്റ്റ്, യോഗേശ്വരി, ഗോരേഗാവ് : രാവിലെ 7 നു ഗുരു പൂജയോടെ ആരംഭിക്കുന്നു. ഉച്ചക്ക് ഒന്ന് മുതൽ ഗുരു ഭാഗവതം, അഖണ്ഡനാമ ജപം, ഗുരുദേവ കൃതികളുടെ പാരായണം. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, 3.15 മുതൽ സമാധി പൂജ, സമാധി ഗാനം . 3.30 നു ശേഷം കഞ്ഞി വിതരണം എന്നിവ നടത്തി.

കലമ്പോലി: രാവിലെ 10 മുതൽ ഗുരുസെന്‍ററിൽ ഗുരുദേവ ഭാഗവത പാരായണം, അഖണ്ഡനാമ ജപം, സമൂഹ പ്രാർഥന, 3 .15 നു സമാധി പ്രാർഥന, തുടർന്ന് കഞ്ഞി വീഴ്ത്തലും ഉണ്ടായിരുന്നു.

ഉല്ലാസ് നഗർ: രാവിലെ 6 .30 മുതൽ ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, ഉച്ചയ്ക്ക് 2 മുതൽ അഖണ്ഡനാമ ജപം, 3 മുതൽ സമൂഹ പ്രാർഥന, 3 .15 മുതൽ മഹാ സമാധി പ്രാർഥന. തുടർന്ന് കഞ്ഞി വീഴ്ത്തൽ എന്നിവ നടന്നു.

താനെ: രാവിലെ 6 .30 മുതൽ ഗുരു മന്ദിരത്തിൽ ഗണപതി ഹോമം, ഗുരുദേവകൃതി പാരായണം, ഉച്ചയ്ക്ക് 2 മുതൽ അഖണ്ഡനാമ ജപം, 3 മുതൽ സമൂഹ പ്രാർഥന, തുടർന്ന് കഞ്ഞി വീഴ്ത്തൽ എന്നിവ നടന്നു.

കൽവ: ഉച്ചയ്ക്ക് 1 .30 മുതൽ വസന്താ സുജാതന്‍റെ വസതിയിലായിരുന്നു സമാധിദിനാചരണം.

ഉൾവെ: രാവിലെ 9 മുതൽ ഗുരുസെന്‍ററിൽ ഗുരുപൂജ, സമൂഹ പ്രാർഥന, 3 മണിക്ക് സമാധി ഗാനാലാപനം, സമാധി പൂജ. തുടർന്ന് കഞ്ഞി വീഴ്ത്ത ലും ഉണ്ടായിരുന്നു.

മീരാറോഡ്, ദഹിസർ, ഭയന്ദർ: രാവിലെ 6 നു നിർമാല്യം, 6 .30 നു പ്രഭാതപൂജ, 11 മുതൽ ഗുരുസഹസ്രനാമാർച്ചന, അഖണ്ഡനാമ ജപം. 3 .20 മുതൽ പ്രണവം, ഗുരുസ്മരണം, ഗുരുഷഡ്‌കം , ഗുരുസ്തവം, ദൈവദശകം, സമാധി ഗാനാലാപനം, ആരതി. 4 നു ഉപവാസ സമർപ്പണം, കഞ്ഞി വീഴ്ത്തൽ എന്നിവ നടത്തി.

Trending

No stories found.

Latest News

No stories found.