മഹാരാഷ്ട്ര ബസ് അപകടം: മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയും പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയും നൽകുമെന്ന് മുഖ്യമന്ത്രി

.മഹാരാഷ്ട്രയിലെ പന്ധർപൂരിലേക്ക് തീർത്ഥയാത്ര പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
maharashtra cm will give rs 5 lakh to the relatives of those who died in the bus accident
അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
Updated on

താനെ: മുംബൈ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപം ഉണ്ടായ ബസ് അപകടത്തിൽ ഡോമ്പിവിലി നിവാസികളായ അഞ്ച് പേരാണ് മരിച്ചത്.മിനിഞ്ഞാന്ന് രാത്രി മുംബൈ എക്‌സ്‌പ്രസ് ഹൈവേയ്ക്ക് സമീപമാണ് ബസും ട്രാക്റ്റരും തമ്മിൽ കൂട്ടിയിടിച്ചത്.അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 46 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.പരുക്കേറ്റ 42 പേർ എംജിഎം ആശുപത്രിയിലും 4 പേർ മറ്റു ആശുപത്രിയിൽ ചികിത്സയിലാണ്.മഹാരാഷ്ട്രയിലെ പന്ധർപൂരിലേക്ക് തീർത്ഥയാത്ര പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

അതേസമയം കാമോത്തെയിലെ എംജിഎം ആശുപത്രിയിൽ പരിക്കേറ്റവരെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഇന്നലെ സന്ദർശിച്ചിരുന്നു."ഇത് വളരെ ദാരുണവും ദൗർഭാഗ്യകരവുമായ സംഭവമാണ്. വർഷങ്ങളായി ഇവർ പണ്ടർ പ്പൂരിലേക്ക് പോകുന്നവരാണ്. വിത്തൽ ഭഗവാൻ്റെ അനുഗ്രഹം കൊണ്ടാണ് തങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് അവർ പലരും തന്നോട് പറഞ്ഞതായി' മുഖ്യമന്ത്രി പറഞ്ഞു . മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരവും പരിക്കേറ്റ എല്ലാവർക്കും സർക്കാർ ചെലവിൽ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

തിങ്കളാഴ്ച രാത്രി 11 മണിയോടെ തൻ്റെ ഗ്രാമത്തിൽ നിന്ന് 200 ഓളം പേർ ആറ് ബസുകളിലായി പന്ദർപൂരിലേക്ക് പുറപ്പെട്ടു.ബസ് അമിതവേഗത്തിലായിരുന്നു. ഞങ്ങൾ ജപം പൂർത്തിയാക്കി അൽപ്പ സമയം ആയതേ ഉള്ളൂ,എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ല, പക്ഷേ പെട്ടെന്ന് ഒരു തകർച്ചയുണ്ടായി, ഞങ്ങൾ കുഴിയിൽ വീണു".ഡോംബിവിലിയിലെ നിൽജെ ഗ്രാമത്തിൽ നിന്നുള്ള 25 കാരനായ ദയാനന്ദ് ബോയർ പറഞ്ഞു

”ഭോയർ വിവരിച്ചു. “ബസ് മറിഞ്ഞ് വീഴുമ്പോൾ ഞാൻ മരിക്കുമെന്ന് ഞാൻ കരുതിയതാണ്.പുറത്തിറങ്ങാൻ ഞങ്ങൾ ജനൽ പാളികൾ തകർത്തു. പിന്നാലെയുണ്ടായിരുന്ന മറ്റ് ബസുകളിലെ യാത്രക്കാരാണ് രക്ഷപ്പെടുത്തിയതെന്നും ഭോർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.