മഹാരാഷ്ട്ര കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രണ്ടാമത് മഹാരാഷ്ട്ര ക്രിസ്ത്യൻ നേതൃ സംഗമം നടത്തി

ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ട പാർട്ടിയാണ് കോൺഗ്രസ്സ് എന്നും അർഹമായ ആവശ്യങ്ങളിൽ കോൺഗ്രസ്സ് നേതൃത്വം എന്നും ഒപ്പമുണ്ടാകുമെന്ന് സംസ്ഥാന കോൺഗ്രസ്സ് ഉപാധ്യക്ഷൻ നാനാ ഗാവണ്ടേ ഉറപ്പ് നൽകി.
Maharashtra congress
മഹാരാഷ്ട്ര കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രണ്ടാമത് മഹാരാഷ്ട്ര ക്രിസ്ത്യൻ നേതൃ സംഗമം നടത്തി
Updated on

മുംബൈ: മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിന്നുള്ള കോൺഗ്രസ്സ് പ്രവർത്തകരായ ക്രിസ്ത്യൻ നേതാക്കളുടെ രണ്ടാം നേതൃസംഗമം ഓഗസ്റ്റ് 18 ഞായറാഴ്ച മഹാരാഷ്ട്ര കോൺഗ്രസ്സ് ആസ്ഥാനമായ തിലക്ഭവനിൽ വച്ചു നടന്നു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്‍റ്- അഡ്മിനിസ്ട്രേഷൻ നാനാ ഗാവണ്ടേ ഉത്ഘാടനം ചെയ്തു.

ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ട പാർട്ടിയാണ് കോൺഗ്രസ്സ് എന്നും അർഹമായ ആവശ്യങ്ങളിൽ കോൺഗ്രസ്സ് നേതൃത്വം എന്നും ഒപ്പമുണ്ടാകുമെന്ന് സംസ്ഥാന കോൺഗ്രസ്സ് ഉപാധ്യക്ഷൻ നാനാ ഗാവണ്ടേ ഉറപ്പ് നൽകി. രാഷ്ട്ര നിർമ്മാണത്തിൽ ക്രിസ്ത്യൻ സമൂഹത്തിന്‍റെപങ്ക് വളരെ വലുതാണ്, ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായതുപോലെ, നിർണ്ണായകമായ നിയമ സഭാ തെരഞ്ഞെടുപ്പിലും ക്രിസ്ത്യൻ സമൂഹത്തിന്‍റെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

മുംബൈ കോൺഗ്രസ്സ് കമ്മിറ്റി നൂനപക്ഷ വിഭാഗം പ്രസിഡന്‍റ് ഇബ്രാഹിം ഭായ്ജാൻ വിഷ്ടാതിഥിയായിരുന്നു. മഹാരാഷ്ട്രയിലെ, മുംബൈ, നവിമുംബൈ, കോലാപ്പൂർ, സാഗ്ലി, പൂനെ, പാൽഘർ, അമ്പർനാഥ്, പനവേൽ, റായ്ഗഡ്, ഉൾവേ, വസായി-വിരാർ, കല്യാൺ-ഡോമ്പിവിലി, തുടങ്ങി വിവിധ മേഘലകളിൽ നിന്നുള്ള ക്രിസ്ത്യൻ നേതാക്കൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു.

രാജ്യത്തു ക്രിസ്ത്യൻ വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, രാഷ്ട്രീയ ഭാഗധേയത്വം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സംഭാവന നൽകാൻ കഴിയുന്ന വിവിധ മേഖലകൾ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ പങ്കാളിത്തം, വിവിധ പ്രാദേശിക വിഷയങ്ങൾ എന്നിവയിൽ പ്രതിനിധികൾ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ്സ് കോർഡിനേറ്റർ അജിങ്ക്യ ദേശായി, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി ശ്രീരംഗ ബാർഗേ എന്നിവർ ആശംസകൾ അർപ്പിച്ചു.

ജനറൽ കോർഡിനേറ്റർ സിന്ധ്യ ഗോഡ്കെ സ്വാഗതവും, കല്യാൺ ഡോമ്പിവിലി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി ന്യൂനപക്ഷ വിഭാഗം ജനറൽ സെക്രട്ടറി ഫിലിപ്പ് ശർമ നന്ദിയും അർപ്പിച്ചു.

Trending

No stories found.

Latest News

No stories found.