റിക്ഷ-ടാക്‌സി ഡ്രൈവർമാർക്കായി വെൽഫെയർ കോർപ്പറേഷൻ രൂപീകരിച്ച് മഹാരാഷ്ട്ര സർക്കാർ

സംസ്ഥാനത്തെ എല്ലാ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്കും സാമ്പത്തിക സഹായവും ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളും നൽകുന്നതിന് കോർപ്പറേഷൻ ശ്രദ്ധ കേന്ദ്രീകരിക്കും
റിക്ഷ-ടാക്‌സി ഡ്രൈവർമാർക്കായി വെൽഫെയർ കോർപ്പറേഷൻ രൂപീകരിച്ച് മഹാരാഷ്ട്ര സർക്കാർ
റിക്ഷ-ടാക്‌സി ഡ്രൈവർമാർക്കായി വെൽഫെയർ കോർപ്പറേഷൻ രൂപീകരിച്ച് മഹാരാഷ്ട്ര സർക്കാർ
Updated on

മുംബൈ: ഓട്ടോ, ടാക്സി ഡ്രൈവർമാർക്കും ഉടമകൾക്കും ഇൻഷുറൻസ്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മഹാരാഷ്ട്ര ഓട്ടോറിക്ഷ ആൻഡ് ടാക്‌സി ഡ്രൈവേഴ്‌സ് ഓണേഴ്‌സ് വെൽഫെയർ കോർപ്പറേഷൻ സംസ്ഥാന സർക്കാർ രൂപീകരിച്ചതായി ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഷിൻഡെ പറഞ്ഞത്.

"ഞങ്ങൾ റിക്ഷ-ടാക്‌സി ഡ്രൈവേഴ്‌സ് വെൽഫെയർ കോർപ്പറേഷൻ രൂപീകരിച്ചു. ലക്ഷക്കണക്കിന് ടാക്‌സി ഡ്രൈവർമാർക്കായി വെൽഫെയർ ബോർഡ് പ്രവർത്തിക്കും. അവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ജർമ്മനിയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ എല്ലാ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്കും സാമ്പത്തിക സഹായവും ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളും നൽകുന്നതിന് കോർപ്പറേഷൻ ശ്രദ്ധ കേന്ദ്രീകരിക്കും,ഷിൻഡെ പറഞ്ഞു,

രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് അപകടമുണ്ടായാൽ 50,000 രൂപ ലഭിക്കുമെന്നും വിശദമായ നയം ഉടൻ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രജിസ്റ്റർ ചെയ്ത അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പും ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് സഹായവും കോർപ്പറേഷൻ നൽകും.വികസന വകുപ്പ് വഴിയും സംസ്ഥാന സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, 60 വയസ്സിനു മുകളിലുള്ള വിരമിച്ച ടാക്സി, ഓട്ടോ ഡ്രൈവർമാർക്കും ഗ്രാറ്റുവിറ്റി ലഭിക്കും. വ്യവസായ, ഗതാഗത വകുപ്പുകളുടെയും സർക്കാരിന്‍റെയും സംഭാവനകളോടെ ഒരു കോർപ്പസ് ഫണ്ട് സൃഷ്ടിക്കും. ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ഡ്രൈവർമാർ 60 വയസ്സ് വരെ പ്രതിവർഷം 300 രൂപ സംഭാവന നൽകണം ," ഷിൻഡെ പറഞ്ഞു.

മുൻ സർക്കാരുകളൊന്നും ഈ തീരുമാനമെടുത്തിട്ടില്ലാത്തതിനാൽ ഈ തീരുമാനം ഒരു പുതിയ മാതൃക സൃഷ്ടിക്കുകയാണെന്നും ഷിൻഡെ അവകാശപ്പെട്ടു.

Trending

No stories found.

Latest News

No stories found.