പൂനെ: പുനെയിൽ മഹാരാഷ്ട്ര പ്രദേശ് ബി ജെ പി കേരള സെൽ പ്രസിഡണ്ട് ഉത്തംകുമാറിന് സ്വീകരണം നല്കി. യോഗത്തിൽ കേരള സെൽ മുന്നോട്ടുള്ള പ്രവർത്തനത്തെ പറ്റി ഉത്തംകുമാർ മാർഗ്ഗ നിർദേശം നല്കി. ആസന്നമായ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മലയാളി സാന്നിദ്ധ്യമുള്ള എല്ലാം മണ്ഡലങ്ങളിലും ബൂത്ത് തലം മുതൽ പ്രവർത്തനം ശക്തിപ്പെടുത്താനും നിർദേശം നല്കി.
പുനെ എംപിയും വ്യോമയാന സഹമന്ത്രിയും മായ മുരളി മോഹളിനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കും പുനെയിൽ സ്വീകരണം നല്കാൻ തീരുമാനിച്ചു.
യോഗത്തിൽ പുനെ ബി ജെ പി കേരള സെൽ പ്രസിഡണ്ടായി ജയപ്രകാശ് ഗോപാലനെയും ജനറൽ സെക്രട്ടറിയായി 'വിജയകുമാർ നായരെയും ബി ജെ പി കേരള സെൽ സംസ്ഥാന പ്രസിഡണ്ട് ഉത്തംകുമാർ നിയോഗിച്ചു.