താനെ: മഹാരാഷ്ട്ര വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ ശിൽഫാട്ട കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ (29) വീട് സന്ദർശിച്ചു. കേസ് അതിവേഗത്തിൽ വിചാരണ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടതായി ചക്കങ്കർ പറഞ്ഞു.
"പ്രതികളെ മരണം വരെ തൂക്കിക്കൊല്ലണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു,കേസിലെ കുടുംബത്തിന്‍റെ എല്ലാ ചോദ്യങ്ങളും തൃപ്തിപ്പെടുത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ചക്കങ്കർ പറഞ്ഞു.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കേസ് തെളിയിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഷിൽ ദായിഗർ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ അവർ അഭിനന്ദിച്ചു. " കേസിലെ പ്രതികൾ ക്ഷേത്ര പൂജാരിമാരാണ് എന്നുള്ളത് ഞെട്ടൽ ഉളവാക്കി.ഏതെങ്കിലും ഗുരുകുലത്തിൽ നിന്ന് തന്നെയാണോ അവർക്ക് ശരിയായ പരിശീലനം ലഭിച്ചത് എന്നുള്ളത് അന്വേഷിക്കണം.ഇവരെ നിയോഗിക്കുമ്പോൾ ഇവരുടെ മുൻകാല പ്രവർത്തനങ്ങളെ പറ്റി അന്വേഷിക്കണം,ഇത്തരം അക്രമ സംഭവങ്ങൾ ഒഴിവാക്കുന്നതിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ട സമയമാണിത്," അവർ പറഞ്ഞു, "സ്ത്രീകൾ പലപ്പോഴും വീട്ടിൽ ഗാർഹിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു, പലപ്പോഴും അവർക്ക് വീട് വിട്ടിറങ്ങാൻ തോന്നും.ഈ സാഹചര്യത്തിൽ ഈ യുവതിയ്ക്ക് സ്വന്തം ജീവൻ നഷ്ടപ്പെട്ടു എന്നോർക്കുമ്പോൾ വളരെ വേദന തോന്നുന്നു. കൊല്ലപ്പെട്ട യുവതി ക്ഷേത്രത്തിന് പകരം 'വൺ സ്റ്റോപ്പ് സെൻ്ററിൽ' പോയിരുന്നെങ്കിൽ, ഒരുപക്ഷേ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു.ഗാർഹിക പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി സർക്കാർ ആവിഷ്‌കരിച്ച 'വൺ സ്റ്റോപ്പ് സെൻ്റർ' എന്ന സംരംഭത്തെക്കുറിച്ച് പലർക്കും അറിയില്ല. അത്തരം സന്ദർഭങ്ങളിൽ, അവർ മറ്റെവിടെയെങ്കിലും പോകുന്നതിനുപകരം ഇത്തരം കേന്ദ്രത്തിലേക്ക് പോകണം". അവർ കൂട്ടിച്ചേർത്തു.
ജൂലായ് ആറിനനാണ് ഭർത്താവും അമ്മായിയമ്മയുമായുണ്ടായ വഴക്കിനെത്തുടർന്ന് രാവിലെ ആറ് മണിയോടെ കൊല്ലപ്പെട്ട യുവതി വീട്ടിൽ നിന്ന് ഇറങ്ങിയത്. രാവിലെ 10 മണിയോടെ ശിൽഫാട്ടയിലെ ഘോൽ ഗണപതി ക്ഷേത്രത്തിൽ എത്തിയ യുവതി ഒരു പകൽ മുഴുവൻ ക്ഷേത്രത്തിൽ ഒറ്റയ്ക്ക് ഇരുന്നു.
അങ്ങനെയാണ് ക്ഷേത്രത്തിലെ താത്കാലിക പൂജാരി സന്തോഷ്കുമാർ രമ്യജ്ഞ മിശ്ര (45) യുവതിയെ കാണുന്നതും സൗഹൃദം സ്ഥാപിച്ചതും. തുടർന്ന് യുവതിക്ക് കഞ്ചാവ് കലർന്ന ചായ നൽകുകയായിരുന്നു.അബോധാവസ്ഥയിൽ ആയ യുവതിയെ മിശ്ര തൻ്റെ സുഹൃത്തുക്കളായ രാജ്കുമാർ പാണ്ഡെ (54), ശ്യാംസുന്ദർ പ്യാർചന്ദ് ശർമ (62) എന്നിവരെ വിളിച്ചു വരുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.അടുത്ത ദിവസം രാവിലെ, ബോധം വന്നപ്പോൾ, പാതി വസ്ത്രം മാത്രം കണ്ട് യുവതി ഭയപ്പെടുകയും ഉറക്കെ നിലവിളിക്കുകയും പുറത്തേക്ക് പോകാൻ ശ്രമിക്കുകയും ചെയ്തു.ഇത് കണ്ട ക്ഷേത്ര പൂജാരിയും സുഹൃത്തുക്കളും ക്ഷേത്രത്തിലെ സ്റ്റോർ റൂമിൻ്റെ തറയിൽ തലയിടിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുക യായിരുന്നു.മൃതദേഹം ഒരു ദിവസം മുഴുവൻ സ്റ്റോർ റൂമിൽ ഒരു ബാഗിനകത്തു സൂക്ഷിച്ചു വെച്ചു. എന്നാൽ അതിന് ശേഷം ജൂലൈ 8 ന് മൃതദേഹം സൂക്ഷിച്ച ബാഗ് അടുത്തുള്ള താഴ്‌വരയിൽ എറിഞ്ഞത് ഒരാൾ ശ്രദ്ധിച്ചിരുന്നു. ഇയാൾ പിന്നീട് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.മൃതദേഹം കണ്ടെത്തിയതിന് ശേഷം, മരിച്ച യുവതിയുടെ ഭർത്താവിനെയും അമ്മായിയമ്മയെയും എൻആർഐ കോസ്റ്റൽ പോലീസ് സ്ത്രീധന പീഡനത്തിനും ക്രൂരതയ്ക്കും കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവരുടെ മാനസിക പീഡനം മൂലമാണ് വീട് വിട്ട് പോകാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.അതേസമയം യുവതിയുടെ മാതാപിതാക്കൾ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസ് പരാതിയിൽ ഉടൻ നടപടിയെടുക്കാത്തതിന് എൻആർഐ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ പോലീസ് സബ് ഇൻസ്പെക്ടർ മീന വർഹാദിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.