മലയാളം മിഷൻ പ്രവേശനോത്സവം കൊങ്കണിൽ

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവേശനോൽസവം വളരെ ലളിതമായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്
malayalam mission konkan
മലയാളം മിഷൻ പ്രവേശനോത്സവം കൊങ്കണിൽ
Updated on

റായ്ഗഡ്: 2024 ലെ മലയാളം മിഷൻ പ്രവേശനോത്സവം കൊങ്കൺ മേഖലയിൽ പെൻ നഗരസഭ വാചനാലയിൽ ഈ മാസം 11ന് സംഘടിപ്പിച്ചു. വയനാട് ദുരന്തത്തിലെ അനുശോചന പ്രാർഥനയോടുകൂടി പെൻ മലയാളി സമാജം പ്രസിഡന്‍റ് ഷിബുകുമാർ സി.കെ.യുടെ അധ്യക്ഷതയിൽ തുടങ്ങിയ മീറ്റിംഗിൽ മലയാളംമിഷൻ കൊങ്കൺ മേഖല പ്രസിഡണ്ട് സാം വർഗീസ്, മേഖലാ സെക്രട്ടറി കെ.ടി. രാമകൃഷ്ണൻ, മേഖലാ കോഡിനേറ്റർ സജിനി സുരേന്ദ്രൻ, പെൻ മലയാളി സമാജം സെക്രട്ടറി വി.സഹദേവൻ, രക്ഷാകർതൃ സമിതി പ്രസിഡന്‍റ് ഷിബു മാത്യു, സെക്രട്ടറി സുമേഷ് റ്റി. എന്നിവർ പങ്കെടുത്തു.

malayalam mission konkan
മലയാളം മിഷൻ പ്രവേശനോത്സവം കൊങ്കണിൽ

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവേശനോൽസവം വളരെ ലളിതമാക്കുകയും "വയനാടിന് ഒരു ഡോളർ" എന്ന മഹത് സംരംഭത്തിൽ മലയാളം മിഷൻ വിദ്യാർഥികളും അവിടെയെത്തിയ പ്രവാസി സമൂഹവും കൂട്ടാളികളാവുകയും സമാഹരിച്ച തുക സമാജം പ്രസിഡന്‍റ് ഷിബു കുമാർ മലയാളം മിഷൻ മേഖലാ പ്രസിഡന്‍റിനും സെക്രട്ടറിയ്ക്കും കൈമാറുകയും ചെയ്തു.

malayalam mission konkan
മലയാളം മിഷൻ പ്രവേശനോത്സവം കൊങ്കണിൽ

പ്രവേശനോൽസവത്തിന്‍റെ പതിവ് ആഹ്ളാദാരവങ്ങളില്ലായിരുന്നെങ്കിലും വിജ്ഞാനത്തിനൊപ്പം വിനോദവും നിറഞ്ഞ ക്ലാസ്സുകളാൽ അധ്യാപകർ കുഞ്ഞുങ്ങൾക്ക് മാതൃഭാഷാ പഠനത്തിന്‍റെ മാധുര്യം പകർന്നു നൽകി.

Trending

No stories found.

Latest News

No stories found.