മലയാളം മിഷൻ പ്രവേശനോത്സവം താരാപ്പൂരിൽ

എല്ലാ പഠിതാക്കൾക്കും താരാപ്പൂർ മലയാളി സമാജം പുസ്തകങ്ങൾ വിതരണം ചെയ്തു.
malayalam mission tharapur
മലയാളം മിഷൻ പ്രവേശനോത്സവം താരാപ്പൂരിൽ
Updated on

മുംബൈ: മലയാളം മിഷൻ നാലസോപ്പാര ബോയ്സർ മേഖലയിലെ പ്രവേശനോത്സവം താരാപ്പൂർ മലയാളി സമാജം പഠന കേന്ദ്രത്തിൽ കെഡി സ്കൂളിൽ വച്ച് നടന്നു. താരാപ്പൂർ മലയാളി പഠനകേന്ദ്രം കൺവീനറും മേഖല സെക്രട്ടറിയുമായ സുദീപ് നായർ സ്വാഗതം ആശംസിച്ചു. ലോക കേരള ലോകസഭാംഗവും മലയാളം മിഷൻ നല്ലസോപ്പാറ ബോയ്സർ മേഖല കോർഡിനേറ്ററുമായ മോഹൻ കുമാർ കെ.എസ്. വയനാട് ദുരന്തത്തിൽ അനുശോചന സന്ദേശം നൽകി, വയനാടിന് ഒരു ഡോളർ പദ്ധതിയിൽ ചേരേണ്ടതിന്റെ ആവശ്യകത സദസ്സിനെ അറിയിച്ചു.

തുടർന്ന് ശ്രീ നാരായണ മന്ദിരസമിതി യൂണിറ്റ് സെക്രട്ടറി മോഹൻ എൻ.പി., വർഗീസ് കെ.ഇ., മറിയാമ്മ ചാണ്ടി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.അക്ക ഗ്രൂപ്പ് ഫൌണ്ടേഷൻ പ്രസിഡന്‍റ് പ്രകാശ് കെ.ബി., മലയാള ഭാഷാ പ്രചാരണ സംഘം പാൽഘർ മേഖല പ്രസിഡണ്ട് ബാബുരാജൻ തുടങ്ങിയവർ ചേർന്ന് വയനാടിന് ഒരു ഡോളർ പദ്ധതിക്ക് തുടക്കം കുറിച്ചു.

മലയാളം മിഷൻ അവതരണ ഗാനം ആലപിച്ച ശേഷം കുട്ടികൾ പ്രവേശനോത്സവം ഗാനം ചൊല്ലി. എല്ലാ പഠിതാക്കൾക്കും താരാപ്പൂർ മലയാളി സമാജം പുസ്തകങ്ങൾ വിതരണം ചെയ്തു. സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ ചാപ്റ്റർ വിജയി ആയ ദേവിക എസ്. നായർ മേഖല വിജയികൾ ആയ അനഘ, അൻവിക തുടങ്ങിയവർ കവിതകൾ ആലപിച്ചു പ്രവേശനോത്സവ പരിപാടികൾക്ക് സമാപനം കുറിച്ചു.

Trending

No stories found.

Latest News

No stories found.