മലയാളം മിഷന്‍ ബാന്ദ്ര-ദഹിസര്‍ മേഖല പ്രവേശനോത്സവവും വയനാടിന് ഒരു ഡോളര്‍ സമാഹരണവും

വയനാടിന് ഒരു ഡോളര്‍” സഹായ നിധി സമാഹരണം കുറാര്‍ മലയാളി സമാജത്തില്‍ നിന്നുള്ള രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
malayalam mission
മലയാളം മിഷന്‍ ബാന്ദ്ര-ദഹിസര്‍ മേഖല പ്രവേശനോത്സവവും വയനാടിന് ഒരു ഡോളര്‍ സമാഹരണവും
Updated on

മുംബൈ: മലയാളം മിഷന്‍ ബാന്ദ്ര-ദഹിസര്‍ മേഖലയുടെ ഈ വര്‍ഷത്തെ പ്രവേശനോത്സവം സഹാർ മലയാളി സമാജം ഓഫീസിൽ സംഘടിപ്പിച്ചു. പ്രവേശനോത്സവത്തില്‍ ബാന്ദ്ര-ദഹിസര്‍ മേഖലയിലെ പഠനകേന്ദ്രങ്ങളിലെ പുതിയ പഠിതാക്കളും നിലവിലുള്ള പഠിതാക്കളും രക്ഷകർത്താക്കളും സമാജം ഭാരവാഹികളും അധ്യാപികമാരും മിഷൻ പ്രവർത്തകരും പങ്കെടുത്തു. പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വയനാട് ദുരന്ത ത്തെക്കുറിച്ച് ഹരികൃഷ്ണന്‍ സംസാരിച്ചു. വയനാടില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക്‌ ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് മൗനപ്രാർഥന നടത്തി. മേഖലയിലെ അധ്യാപകര്‍ മലയാളം മിഷന്‍റെ അവതരണ ഗാനമാലപിച്ചു. തുടര്‍ന്ന് പഠിതാക്കള്‍ പ്രവേശനഗാനമാലപിച്ചു. മലയാളം മിഷന്‍ അധ്യാപിക വസന്ത സജീവ്‌ സ്വയം എഴുതിയ “വയനാടിന്‍റെ കണ്ണീര്‍” എന്ന കവിത ആലപിച്ചു.

മലയാളം മിഷന്‍ ക്ലാസുകളില്‍ പുതുതായി ചേര്‍ന്ന പഠിതാക്കളെ ഹരികൃഷ്ണനും ആയുഷ് രാഘവനും ചേര്‍ന്ന് പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്തു. പുരുഷോത്തമന്‍, ജയന്തി പവിത്രന്‍ എന്നിവര്‍ ഗാനമാലപിച്ചു. അദ്ധ്യാപകരും പഠിതാക്കളും ചേര്‍ന്ന് ഭാഷാ പഠന ത്തിന് ഉതകുന്ന സമൂഹഗാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പഠന പ്രക്രിയക്ക് തുടക്കം കുറിച്ചു.

വയനാടിന് ഒരു ഡോളര്‍” സഹായ നിധി സമാഹരണം കുറാര്‍ മലയാളി സമാജത്തില്‍ നിന്നുള്ള രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഠിതാക്കള്‍ ചുരുങ്ങിയത് 80 രൂപ എന്ന തോതിലാണ് ധനശേഖരണം നടത്തിയത്. മേഖലയിലുള്ള പഠിതാക്കള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സംഘടന പ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരില്‍ നിന്ന് വേദിയില്‍ വച്ച് തന്നെ 20,460 രൂപ പിരിഞ്ഞുകിട്ടി. “വയനാടിന് ഒരു ഡോളര്‍” സഹായ നിധി ശേഖരണത്തിന്‍റെ ഒന്നാം ഘട്ടമാണ് നടന്നത്.

വയനാട് ദുരന്തത്തില്‍ ഉറ്റവരും വീടും വിദ്യാലയവും പഠനോപകരണങ്ങളും നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കണമെന്ന പ്രത്യേക അഭ്യർഥനയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനുള്ള “വയനാടിനു ഒരു ഡോളര്‍” സഹായ നിധി ശേഖരണം എല്ലാ തലത്തില്‍പ്പെട്ട മലയാളികളെയും പ്രവേശനോത്സവത്തിനു എത്തിച്ചേരാന്‍ കഴിയാത്തവരെയും പങ്കാളികളാക്കാന്‍ വേണ്ടി, വരും ദിവസങ്ങളിലും തുടരുന്നതാണ്. മലയാളം മിഷനിലെ അവസാന കോഴ്സായ നീലക്കുറിഞ്ഞി വിജയികളായ ഹരികൃഷ്ണനും ആയുഷ് രാഘവനും, നീലക്കുറിഞ്ഞി വിദ്യാര്‍ഥിയായ ശീതള്‍ ശ്രീരാമനും തങ്ങളുടെ പഠനാനുഭവങ്ങളും മലയാളം മിഷന്‍ ക്ലാസുകളുടെ മേന്മകളും സദസിന് വിശദീകരിച്ചു. ജയന്തി പവിത്രന്‍ നന്ദി പ്രകാശിപ്പിച്ചു.

മേഖല കോര്‍ഡിനേറ്റര്‍ പ്രദീപ്‌ കുമാര്‍, സെക്രട്ടറി ആശ മേനോന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഹരികൃഷ്ണനും ആയുഷ് രാഘവനുമാണ് ചടങ്ങുകള്‍ നിയന്ത്രിച്ചത്.

Trending

No stories found.

Latest News

No stories found.