മലയാളി ബാലികയെ ട്രെയിനിൽ പീഡിപ്പിച്ച മലയാളി റിമാൻഡിൽ

അതിജീവിതയ്ക്കും കുടുംബത്തിനും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 60 മണിക്കൂർ എടുത്തു, തിരികെ യാത്ര ചെയ്യേണ്ടിവന്നത് 180 കിലോമീറ്റർ.
പ്രതി ഇബ്രാഹം കുഞ്ഞുമുഹമ്മദ്
പ്രതി ഇബ്രാഹം കുഞ്ഞുമുഹമ്മദ്
Updated on

മുംബൈ: കൊച്ചുവേളിയിൽ നിന്ന് ഇന്ദോറിലേക്കുളള 20931 ട്രെയിനിൽ കുടുംബ സമേതം യാത്ര ചെയ്തിരുന്ന പത്ത് വയസുകാരിയ നാൽപ്പത്തെട്ടുകാരൻ പീഡിപ്പിച്ചതായി പരാതി. പരാതിക്കാരും ആരോപണവിധേയനും മലയാളികളാണ്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ മുരുഡേശ്വറിനും കാർവാറിനുമിടയിൽ അർധരാത്രിയാണ് പരാതിക്ക് ആസ്പദമായ സംഭവം. ഇബ്രാഹിം കുഞ്ഞുമുഹമ്മദ് എന്ന കോഴിക്കോട് തിരുവമ്പാടി സ്വദേശിക്കെതിരേയാണ് പരാതി.

കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് മാതാപിതാക്കളും മറ്റ് സഹയാത്രികരും ചേര്‍ന്ന് കുറ്റാരോപിതനെ കൈകാര്യം ചെയ്ത ശേഷം റെയിൽവേ പൊലീസിൽ ഏൽപ്പിച്ചു. ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷനായ മഡ്ഗാവിൽ ഇരയും കുടുബവും രാവിലെ നാലിന് ഇറങ്ങി ആർപിഎഫിന് രേഖാമൂലം പരാതി നല്‍കിയെങ്കിലും, കുറ്റകൃത്യം നടന്നത് കർണാടകയിലായതിനാൽ പരാതി നിസരിച്ചു. തുടർന്ന്, 180 കിലോമീറ്റർ തിരികെ യാത്ര ചെയ്ത് കാർവാർ റെയിൽവേ സ്റ്റേഷനിലും തുടർന്ന് അവിടെ നിന്നും മുരുഡേശ്വർ പൊലീസ് സ്റ്റേഷനിലും എത്തി പരാതി നൽകി.

അതേസമയം, പരാതിയിൽ റെയിൽവേ പൊലീസ്, പൊലീസ് തുടങ്ങിയവയുടെ കാര്യക്ഷമമായ സഹകരണവും പിന്തുണയും ലഭിക്കാത്തതിനാൽ കുടുംബം ഗോവയിലെ ഒരു പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ എസ്. പ്രഹ്ളാദൻ മുഖേന FAIMA മഹാരാഷ്‌ട്ര യാത്രാസഹായവേദിയുമായി ബന്ധപ്പെട്ടു.

തുടർന്ന് FAIMA യാത്രാസഹായ വേദി അംഗങ്ങൾ കൂടിയായ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻസ് (AIMA) ദേശീയ സംഘടനാ സെക്രട്ടറിയും, KPCC (കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി) വൈസ് പ്രസിഡന്‍റുമായ ബിനു ദിവാകരൻ, ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (FAIMA) കർണാടക സംസ്ഥാന ഘടകം ജനറൽ സെക്രട്ടറി റെജികുമാർ, FAIMA മഹാരാഷ്‌ട്ര നിയമ സഹായ വേദി ചെയർ പേഴ്സൺ അഡ്വ. ഷൈലജ വിജയൻ, കാർവാർ മലയാളി സമാജം പ്രസിഡന്‍റ് പി.പി. വാസുദേവൻ, ബാംഗ്ളൂർ, മുംബൈ നോർക്ക റൂട്ട്സ് അധികാരികൾ, കേരള ബാലാവകാശ കമ്മീഷൻ ചെയർമാൻ, AICC ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവരുടെ ശ്രദ്ധയില്‍പ്പെടുത്തി ഈ വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തി ഇരയ്ക്കും കുടുംബത്തിനും നീതി ലഭിക്കുന്നതിനുളള സമ്മർദം ചെലുത്താൻ അഭ്യര്‍ഥിച്ചു.

തുടർന്ന്, മുരുഡേശർ പൊലീസ് അന്വേഷണം വളരെ ഊർജിതമാക്കുകയും കഠിന വകുപ്പുകൾ ചുമത്തി FIR രജിസ്റ്റർ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി കാർവാർ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണിപ്പോൾ. മജിസ്ട്രേറ്റ് മുമ്പാകെ അതിജീവിതയായ പെൺകുട്ടിയുടെ മൊഴി കൂടി രേഖപ്പെടുത്തിയശേഷം കുടുംബം കേരളത്തിലേക്കു മടങ്ങി.

ഈ ദുരന്തം ഉണ്ടായി ഏതാണ്ട് 60 മണിക്കൂറാണ് ഇരയ്ക്കും നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനായി എടുത്തത്. ഈ കേസിലെ പ്രതി ട്രെയിനിൽ സ്ഥിരമായി അനധികൃത കച്ചവടം, മോഷണം, മദ്യം, ലഹരി, സ്ത്രീപീഡനം തുടങ്ങിയ വിഷയങ്ങളിലെ സ്ഥിരം കുറ്റവാളിയും വിവാഹിതനും രണ്ട് പെൺ കുട്ടികളുടെ അച്ഛനുമാണ്.

Trending

No stories found.

Latest News

No stories found.