വയനാടിന്​ താങ്ങാകാൻ നാസിക് മലയാളി കൾച്ചറൽ അസോസിയേഷനും ഫെയ്മയും കൈകോർക്കുന്നു

ദുരന്ത ബാധിതരായി കഴിയുന്നവര്‍ക്ക് അതിജീവനത്തിനായി കൈകോർക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും യോഗം വിലയിരുത്തി.
mumbai helps wayanad
വയനാടിന്​ താങ്ങാകാൻ നാസിക് മലയാളി കൾച്ചറൽ അസോസിയേഷനും ഫെയ്മയും കൈകോർക്കുന്നു
Updated on

നാസിക്: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ ഫെയ്മ മഹാരാഷ്ട്രയുമായി സഹകരിച്ച് പ്രവർത്തിക്കാൻ നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ഒരുങ്ങുന്നു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ വർക്കിംഗ് പ്രസിഡന്‍റ് ജയപ്രകാശ് നായരുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര അനുശോചന യോഗത്തിലാണ് തീരുമാനം. എൻ എം സി എ ഓഫീസിൽ വെച്ചായിരുന്നു യോഗം ചേർന്നത്. വയനാടിന്‍റെ മണ്ണിൽ പൊലിഞ്ഞത് അഞ്ഞൂറിലധികം ജീവനുകളാണെന്നും ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതരായി കഴിയുന്നവര്‍ക്ക് അതിജീവനത്തിനായി കൈകോർക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും യോഗം വിലയിരുത്തി.

ജാതിമത രാഷ്ട്രീയമില്ലാതെ നിസ്വാർഥരായ ഒരു കൂട്ടം സാമൂഹിക പ്രവർത്തകർ കഴിഞ്ഞ നാല് പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘടന വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ ഫെയ്മ മഹാരാഷ്ട്രയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനിച്ചത്.

നാസിക്കിൽ എൻ എം സി എ ഓഫീസിൽ നടന്ന അനുശോചന യോഗത്തിൽ നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ വർക്കിങ് പ്രസിഡന്‍റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാങ്കതൻ, ട്രഷറർ രാധാകൃഷ്ണൻ പിള്ള, വൈസ് പ്രസിഡന്‍റുമാരായ ഉണ്ണി വി. ജോർജ്, വിശ്വനാഥൻ പിള്ള , ജോയിന്‍റ് സെക്രെട്ടറിമാരായ കെ. പി. എസ്. നായർ, ശിവൻ സദാശിവൻ , കെ.ജി. രാധാകൃഷ്ണൻ, കൺവീനർ ഗിരീശൻ നായർ മറ്റു കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.