കേന്ദ്ര സർക്കാർ അധിക കാലം നിലനിൽക്കില്ല: മമത ബാനർജി

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അസ്ഥിരമാണെന്നും കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ലെന്നും മമത ബാനർജി പറഞ്ഞു
mamata banerjee said that the central government will not stand for long
കേന്ദ്ര സർക്കാർ അധിക കാലം നില നിൽക്കില്ലെന്ന് മമത ബാനർജി
Updated on

മുംബൈ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനർജി ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയെയുമായി മുംബൈയിലെ ബാന്ദ്രയിലെ അദ്ദേഹത്തിൻ്റെ വസതിയായ 'മാതോശ്രീ'യിൽ ഇന്നലെ കൂടി ക്കാഴ്ച നടത്തി.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അസ്ഥിരമാണെന്നും കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ലെന്നും മമത ബാനർജി പറഞ്ഞു."ഇപ്പോഴത്തെ കേന്ദ്ര സർക്കാർ അധിക കാലം നില നിൽക്കില്ല,ഇതൊരു സ്ഥിരതയുള്ള സർക്കാരല്ല,വരും നാളുകളിൽ ഇതിൽ കൂടുതൽ വ്യക്തത വരും"താക്കറെയ്‌ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അവർ പറഞ്ഞു.

ശിവസേനയും (യുബിടി) ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും പ്രതിപക്ഷത്തിന്‍റെ ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെയും കാണുമെന്ന് അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.