മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ച് ഒരാൾ മരിച്ചു; 5 പേർ ആശുപത്രിയിൽ

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 4 പേർ അപകടനില തരണം ചെയ്തതായും ഒരാളുടെ നില ഗുരുതരമായി തുടരുന്നു
Man dies after eating shawarma in Mumbai, 5 in hospital
ഷവർമfile
Updated on

മുംബൈ: മാൻഖുർദിലെ മഹാരാഷ്ട്ര നഗർ പ്രദേശത്തെ കടയിൽ നിന്ന് ചിക്കൻ ഷവർമ കഴിച്ച് 19 കാരന്‍ മരിച്ചു. പ്രതമേഷ് ഭോക്‌സെയാണ് ചൊവ്വാഴ്ച രാവിലെയോടെ മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ മറ്റ് 5 പേർ ഇപ്പോഴും കെഇഎം ആശുപത്രിയിൽ ചികിത്സയിലാണ്. ചിക്കൻ ഷവർമ കടയുടെ ഉടമകളായ ആനന്ദ് കാംബ്ലെ, മുഹമ്മദ് അഹമ്മദ് ഷെയ്‌ക്ക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ട്രോംബെ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് കടയിൽ സുഹൃത്തുക്കളോടൊപ്പം ഷവർമ്മ കഴിച്ച് വീട്ടിൽ ഭോക്‌സെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് വൈകുന്നേരത്തോടെ പിറ്റേന്ന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സുഖം തോന്നി വൈകുന്നേരത്തോടെ, വീട്ടിൽ തിരിച്ചെത്തിയെങ്കിലും വീണ്ടും മോശം അവസ്ഥ തുടർന്നതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ഹേംരാജ്‌സിംഗ് രാജ്പുത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. തുടർന്ന് ചികിത്സയിലിരക്കെ മേയ് 7ന് രാവിലെ 10:30 ഓടെ യുവാവ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ചിക്കൻ ഷവർമ കടയുടെ ഉടമകളായ ആനന്ദ് കാംബ്ലെ, മുഹമ്മദ് അഹമ്മദ് ഷെയ്‌ക്ക് എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 304 (കൊലപാതകമല്ലാത്ത നരഹത്യ), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരമുള്ള കുറ്റങ്ങൾക്ക് ചൊവ്വാഴ്ച ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 4 പേർ അപകടനില തരണം ചെയ്തതായും ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.