മുംബൈ: ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിൽ ബാലവേദി രൂപീകരിച്ചു. മലയാളം ദിനപത്രങ്ങൾ ഉൾപ്പടെയുള്ള മലയാള പ്രസിദ്ധീകരണങ്ങൾ വായിക്കാനും ആ അറിവ് മറ്റുള്ളവരിലേക്കു പകരാൻ തക്കവിധം കുട്ടികളെ പ്രാപ്തരാക്കുക വഴി മാതൃഭാഷയോട് അടുപ്പിച്ചു നിർത്തുക, മാതൃഭാഷയുടെ മാധുര്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കുക , സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വരും തലമുറയുടെ പങ്കാളിത്തം ഉറപ്പാക്കുക, മൂല്യബോധമുള്ള ഒരു തലമുറയെ രൂപപ്പെടുത്തുക എന്നീ ലക്ഷ്യമാണ് ബാലവേദിയുടെ പ്രവർത്തനം കൊണ്ടു സമിതി ലക്ഷ്യം വെയ്ക്കുന്നതെന്ന് സോണൽ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ, ബാലവേദി കൺവീനർ സ്മിത അബു, വനിതാ വിഭാഗം സെക്രട്ടറി സുമ രാജൻ, മുൻ സോണൽ സെക്രട്ടറി എം.കെ. സോമൻ, പി.കെ. ജയധരൻ, ശാരദ മഹിളാ വെൻച്വർ ഡയറക്ടർ വൽസ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. പങ്കെടുത്ത കുട്ടികൾക്കു വേണ്ടി വിവിധ മത്സരങ്ങൾ നടത്തി എല്ലാവർക്കും സമ്മാനങ്ങൾ നൽകി. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 നു ബാലവേദി ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
Ph : 9892884522