മറാത്ത സംവരണം: സർക്കാരിന്റെ തീരുമാനത്തിനെതിരെ മന്ത്രി ഛഗൻ ഭുജ്ബൽ രാജിവെക്കുമെന്ന് റിപ്പോർട്ടുകൾ

മറാത്ത സംവരണം: സർക്കാരിന്റെ തീരുമാനത്തിനെതിരെ മന്ത്രി ഛഗൻ ഭുജ്ബൽ രാജിവെക്കുമെന്ന് റിപ്പോർട്ടുകൾ
Updated on

മുംബൈ : മറാത്തകൾക്ക് സംവരണം നൽകാനുള്ള ഏകനാഥ് ഷിൻഡെ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫെബ്രുവരി 1 മുതൽ എംഎൽഎമാരുടെയും എംപിമാരുടെയും വസതികൾക്കും തഹസിൽദാർമാരുടെ ഓഫീസുകൾക്കും പുറത്ത് റാലികൾ നടത്താൻ ഒബിസികളോട് ആവശ്യപ്പെട്ട് മുതിർന്ന ക്യാബിനറ്റ് മന്ത്രിയും ഒബിസി നേതാവുമായ ഛഗൻ ഭുജ്ബൽ രംഗത്ത് വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജനുവരി 26 ന് രാത്രി മന്ത്രിസഭയുമായി ആലോചിക്കാതെ സംവരണ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയോട് ഭുജ്ബൽ അസ്വസ്ഥനാണ്. ഒബിസികളെ സംസ്ഥാന സർക്കാർ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രാധാകൃഷ്ണ വിഖേ പാട്ടീലിനെപ്പോലുള്ള മറാത്ത മന്ത്രിമാരും ഭുജ്ബലിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.

അതേസമയം ഭുജ്ബൽ ഉടൻ തന്നെ രാജി സമർപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 3 ന് ഉള്ള ഒബിസി റാലിയിൽ അദ്ദേഹം തന്റെ തീരുമാനം പ്രഖ്യാപിച്ചേക്കാം.

Trending

No stories found.

Latest News

No stories found.