കേരള സമാജം സാംഗ്ലിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

സമാജം പ്രസിഡൻ്റ് ഡോ. മധുകുമാർ.എ.നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ ഡോ.നിശികാന്ത് പാട്ടിലിൻ്റെ അഭാവത്തിൽ അദ്ദേഹത്തിൻ്റെ പത്നി സുനിതാ നിശികാന്ത് പാട്ടിൽ നിർവ്വഹിച്ചു
കേരള സമാജം സാംഗ്ലിയുടെ ആഭിമുഖ്യത്തിൽ   മെഡിക്കൽ ക്യാമ്പ് നടത്തി
Updated on

സാംഗ്ലി: കേരള സമാജം സാംഗ്ലിയും ഇസ്ലാം പൂരിലെ പ്രകാശ് ഹോസ്പിറ്റൽ & റിസർച്ച് സെൻ്ററും സംയുക്തമായി ഏകദിന മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി. പ്രസ്തുത ക്യാമ്പിൽ തദ്ദേശ വാസികൾക്ക് പുറമേ സമാജത്തിൻ്റെ 84 ഓളം അംഗങ്ങളും വിവിധ ആരോഗ്യ പരിശോധനകൾക്ക് വിധേയമായി.

സമാജം പ്രസിഡൻ്റ് ഡോ. മധുകുമാർ.എ.നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ ഡോ.നിശികാന്ത് പാട്ടിലിൻ്റെ അഭാവത്തിൽ അദ്ദേഹത്തിൻ്റെ പത്നി സുനിതാ നിശികാന്ത് പാട്ടിൽ നിർവ്വഹിച്ചു.ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ ഭൂപാൽ ഗിരി ഗോസാവി ചീഫ് സർജൻ ഡോ സജയ് പാട്ടീൽ അഡ്മിനിസ്ട്രേറ്റർ ഡോ അഭിജിത് പാട്ടീൽ ഡയറക്ടർ ഡോ.പ്രസന്ന ഗവ്ളി എന്നിവരെ സമാജം ഭാരവാഹികൾ ചേർന്ന് ആദരിച്ചു .

ആരോഗ്യ പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത് രോഗം കണ്ടെത്തിയ മുഴുവൻ അംഗങ്ങൾക്കും തുടർ സൗജന്യ ചികിത്സകൾ നൽകാൻ ബന്ധപ്പെട്ട ആശുപത്രി അധികാരികൾക്ക് മാനേജ്മെന്റ് നിർദ്ദേശം നൽകി.

ഈ ആരോഗ്യ പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും പ്രകാശ് ഹോസ്പിറ്റൽ & റിസർച്ച് സെൻ്റർ ഇസ്ലാം പൂരിൻ്റെ മെഡിക്കൽ വിഭാഗം ജീവനക്കാർക്കും കേരള സമാജം സാംഗ്ലിയുടെ സെക്രട്ടറി ഷൈജു. വി.എ നന്ദി രേഖപ്പെടുത്തി.

Trending

No stories found.

Latest News

No stories found.