കൈയേറ്റം ഒഴിപ്പിക്കാനെത്തിയ എൻജിനീയറെ എംഎൽഎ കരണത്തടിച്ചു - Video

അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കരണത്തടിയിൽ കലാശിച്ചത്
കൈയേറ്റം ഒഴിപ്പിക്കാനെത്തിയ എൻജിനീയറെ എംഎൽഎ കരണത്തടിച്ചു - Video
Updated on

മുംബൈ: അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാനെത്തിയ എൻജിനീയറുടെ കരണത്തടിച്ച് വനിതാ എംഎൽഎ. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലാണ് സംഭവം. മീര ഭായിന്ദർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികളെച്ചൊല്ലിയുണ്ടായ തർക്കമാണ് കരണത്തടിയിൽ കലാശിച്ചത്.

രണ്ട് എൻജിനീയർമാ‌ർ ഉൾപ്പെട്ട സംഘം ഒഴിപ്പിക്കലിനെത്തിയെന്നറിഞ്ഞാണ് സ്ഥലം എംഎൽഎ ഗീത ജയിൻ സ്ഥലത്തെത്തുന്നത്. ഇതിനകം ചില കെട്ടിടങ്ങളുടെ ഭാഗങ്ങൾ പൊളിച്ചുനീക്കിക്കഴിഞ്ഞിരുന്നു.

മഴക്കാലം അടുത്തിരിക്കെ ഇങ്ങനെ വീടുകൾ പൊളിച്ചു മാറ്റിയാൽ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ എവിടെ പോകുമെന്നു ചോദിച്ചായിരുന്നു എംഎൽഎയുടെ രോഷപ്രകടനം. കെട്ടിടങ്ങൾ പൊളിക്കാൻ എൻജിനീയർമാർക്ക് അധികാരമില്ലെന്നു വാദിച്ച ഗീത ജയിൻ, ഇതു സംബന്ധിച്ച സർക്കാർ ഉത്തരവും ആവശ്യപ്പെട്ടു.

വാക്കേറ്റം മൂർച്ഛിച്ചതോടെ, എൻജിനീയർമാരിൽ ഒരാളുടെ കോളറിനു പിടിച്ച് കരണത്തടിക്കുകയായിരുന്നു അവർ.

മുൻപ് ഇവിടെ ബിജെപി മേയർ കൂടിയായിരുന്നു ഗീത. പിന്നീട് പാർട്ടി വിട്ട് 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ചാണ് ജയിച്ചത്. അതിനു ശേഷം ബിജെപിയിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.