പോളിംഗ് സ്‌റ്റേഷനുകളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല: മുംബൈ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ

Mobile phones banned in polling stations: Mumbai District Election Officer
മുംബൈ പോളിംഗ് സ്‌റ്റേഷനുകളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല
Updated on

മുംബൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ മുനിസിപ്പൽ കമ്മീഷണർ ഭൂഷൺ ഗഗ്രാനി പോളിംഗ് സ്റ്റേഷനുകൾക്കുള്ളിൽ മൊബൈൽ ഫോൺ അനുവദിക്കില്ലെന്ന് ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വോട്ടർമാർക്ക് ഒന്നുകിൽ ഫോൺ വീട്ടിൽ വയ്ക്കേണ്ടിവരും അല്ലെങ്കിൽ പുറത്തുള്ള ആരെയെങ്കിലും ഏൽപ്പിക്കണമെന്നും ഗഗ്രാനി പറഞ്ഞു.

4 അഡീഷണൽ മുനിസിപ്പൽ കമ്മീഷണർമാരെയും നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ജില്ലാ കളക്ടർമാരെയും അധിക ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരായി നിയമിച്ചു. ബിഎംസിയുടെ അധികാരപരിധിയിൽ ആകെ 36 നിയമസഭാ മണ്ഡലങ്ങളുണ്ട്. ഒക്‌ടോബർ 19 ആണ് വോട്ടർ രജിസ്‌ട്രേഷനുള്ള അവസാന തീയതി, അതിനുശേഷം വോട്ടിംഗ് ലിസ്റ്റിൽ മാറ്റങ്ങളൊന്നും വരുത്തില്ല. തെരെഞ്ഞെടുപ്പ് സംബന്ധിച്ച് വോട്ടർമാർക്കിടയിൽ അവബോധം വളർത്താൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകരോട് അദ്ദേഹം അഭ്യർത്ഥിച്ചു.

Trending

No stories found.

Latest News

No stories found.