മാജി ലഡ്കി ബഹൻ യോജന പദ്ധതി പ്രവർത്തകരെ എം പി ആദരിച്ചു

വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുളള ബി ജെ പി കാര്യാലയത്തിൽ വെച്ചാണ് ആദരിക്കൽ പരിപാടി നടന്നത്.
honored
മാജി ലഡ്കി ബഹൻ യോജന പദ്ധതി പ്രവർത്തകരെ എം പി ആദരിച്ചു
Updated on

മുംബൈ: മാജി ലഡ്കി ബഹൻ പദ്ധതിയിൽ നിരവധി പേരെ ഗുണഭോക്താക്കൾ ആക്കിയ പ്രവർത്തകരെ പാൽഘർ എം പി ഡോ.ഹേമന്ദ് വിഷ്ണു സാവ്റ ആദരിച്ചു. പ്രകാശ് ജാദവ് , ശ്രീകുമാരി മോഹൻ , രഞ്‌ജന പാട്ടീൽ, വിനേഷ് സി നായർ എന്നിവരെ ആണ് ആദരിച്ചത്. ബി ജെ പി കേരള വിഭാഗം മഹാരാഷ്ട്ര സംസ്ഥാന അദ്ധ്യക്ഷൻ കെ ബി ഉത്തംകുമാർ അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ ബി ജെ പി ജില്ലാ അധ്യഷൻ മഹേന്ദ്ര പാട്ടീൽ ഉൾപ്പെടെ നിരവധി ബി ജെ പി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുളള ബി ജെ പി കാര്യാലയത്തിൽ വെച്ചാണ് ആദരിക്കൽ പരിപാടി നടന്നത്. ജൂലായ് 11 മുതൽ ഈ കാര്യാലയത്തിൽ നടന്നു വരുന്ന പദ്ധതി ഗുണഭോക്താക്കളെ ചേർക്കുന്ന പരിപാടിയിൽ ഇതുവരെ ആയിരത്തോളം പേരെ ഗുണഭോക്താക്കൾ ആക്കിയിട്ടുണ്ട്.

ഇപ്പോഴും പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർത്ത് വരുന്നു. 21 വയസ് മുതൽ 65 വയസ് വരെ ഉള്ള വനിതകൾക്ക് മഹാരാഷ്ട്ര സർക്കാർ പ്രതിമാസം1500 രൂപ വീതം നല്കുന്ന പദ്ധതിയാണ് മാജി ലഡ്കി ബഹൻ യോജന

Trending

No stories found.

Latest News

No stories found.