തെരഞ്ഞെടുപ്പിനെ 'പവാറുകൾ' തമ്മിലുള്ള മത്സരമായി മുദ്രകുത്തുന്നത് വേദനാജനകം: എംപി സുപ്രിയ സുലെ

സുലെയ്ക്ക് മുമ്പ്, ശരദ് പവാറും അജിത് പവാറും ബാരാമതിയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
എംപി  സുപ്രിയ സുലെ
എംപി സുപ്രിയ സുലെ
Updated on

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതി സീറ്റിലെ തെരഞ്ഞെടുപ്പിനെ 'പവാറുകൾ' തമ്മിലുള്ള മത്സരമായി മുദ്രകുത്തുന്നത് വേദനാജനകവും അനാവശ്യവുമാണെന്ന് ലോക്‌സഭാ എംപി സുപ്രിയ സുലെ. മഹാരാഷ്ട്രയിലെ ബാരാമതി സീറ്റിൽ സുപ്രിയയും, സഹോദര ഭാര്യ സുനേത്ര പവാറും തമ്മിലാണ് മത്സരികകുന്നത്. തന്‍റെ പിതാവിനെയും നാഷണലിസ്റ്റ് കോൺഗ്രസിനെയും രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നും സുപ്രിയ പറഞ്ഞു.സുനേത്രയെ ബാരാ മതിയിലെ സ്ഥാനാർഥിയാക്കിയത് മഹാരാഷ്ട്രയ്ക്കും പവാർ കുടുംബത്തിനും എതിരാണെന്നും ശരദ് പവാറിനെ ഇല്ലാതാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ശരദ് പവാറിന്‍റെ മകൾ സുലെയ്‌ക്കെതിരെ എൻസിപിയിലെ അജിത് പവാർ വിഭാഗം അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിനെ മത്സരിപ്പിച്ചതിനെത്തുടർന്ന് ശരദ് പവാറിന്‍റെ കോട്ടയായ ബാരാമതി മണ്ഡലം വലിയ പോരാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു.

സുലെയ്ക്ക് മുമ്പ്, ശരദ് പവാറും അജിത് പവാറും ബാരാമതിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മേയ് ഏഴിന് ഈ മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും.

തെരഞ്ഞെടുപ്പിൽ തന്നെ നേരിടാൻ ബിജെപിക്ക് മറ്റാരെയും കണ്ടെത്താനാകാത്തതിൽ നിരാശയുണ്ടെന്ന് സുപ്രിയ സുലെ പറഞ്ഞു. പക്ഷേ, തന്‍റെ അമ്മയെപ്പോലെയുള്ള ജ്യേഷ്ഠഭാര്യ സുനേത്ര പവാറിനോടുള്ള ബഹുമാനത്തെ ഈ മത്സരം ബാധിക്കില്ലെന്നും അവർ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ബിജെപിയോട് പോരാടുകയാണ്. ബിജെപിയുടെ എല്ലാ ശക്തിയും ഉപയോഗിച്ച് എനിക്കെതിരെ പോരാടാൻ അവർക്ക് ഒരു "പവാറിനെ" കണ്ടെത്താൻ മാത്രമേ കഴിയൂ.

എന്നോട് യുദ്ധം ചെയ്യാൻ അവരുടെ പാർട്ടിയിൽ നിന്ന് മറ്റാരെയും കണ്ടെത്താനായില്ല, അതുകൊണ്ടാണ് കുടുംബത്തിൽ നിന്നും ഒരാളെ അവർ തേടി പിടിച്ചത്, വളരെ നിരാശ തോന്നുന്നു "അവർ പറഞ്ഞു. പക്ഷേ അത് ബാരാ മതിയിൽ വിലപോകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.