മതേതര വോട്ടുകൾ ഒന്നിപ്പിക്കാൻ എംപിസിസിയുടെ നേതൃത്വത്തിൽ യോഗങ്ങൾ: അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു

എംപിസിസി ജനറൽ സെക്രട്ടറി ജോജോ തോമസ് അധ്യക്ഷത വഹിച്ചു.
MPCC holds meetings to unify secular votes
മതേതര വോട്ടുകൾ ഒന്നിപ്പിക്കാൻ എംപിസിസിയുടെ നേതൃത്വത്തിൽ യോഗങ്ങൾ: അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു
Updated on

മുംബൈ: മതേതര വോട്ടുകൾ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി എം പി സി സി യുടെ നേതൃത്വത്തിൽ നടന്ന മലയാളികളുടെ യോഗം മുംബൈയിൽ നടന്നു. ഫോർട്ട് മേഖലയിൽ നടന്ന യോഗം അൻവർ സാദത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. എം പി സി സി ജനറൽ സെക്രട്ടറി ജോജോ തോമസ് അധ്യക്ഷത വഹിച്ചു.

കോർപ്പറേറ്റർ ഗണേഷ് വി സനപ്, ബീന ദൌന്ദ്കർ, മനോഹർ പാട്ടീൽ, ജോർജ്ജ് രാജകുമാരൻ ക്രിസ്റ്റഫർ, ടി വി കെ അബ്ദുള്ള, ഹരീസ് അസീസ്, സൗമ്യ സന്തോഷ്, മുസമ്മിയാൽ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ മഹാ വികാസ് അഘാഡി സ്ഥാനാർത്ഥികൾക്ക് വേണ്ടി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ യോഗം നടത്തുമെന്ന് ജോജോ തോമസ് അറിയിച്ചു.

രമേശ്‌ ചെന്നിത്തലയും മറ്റു പല നേതാക്കളും മുംബൈയിൽ ഇനി നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുമെന്ന് ജോജോ തോമസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.