മുളുണ്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 10ന്

onam
onam
Updated on

മുംബൈ: മുളുണ്ട് കേരള സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 10 ഞായറാഴ്ച മുളുണ്ട് ഭക്ത സംഘം ക്ഷേത്രത്തിലെ അജിത് കുമാർ നായർ മെമ്മോറിയൽ ഹാളിൽ വിവിധ കലാ പരിപാടികളോടെ നടക്കും.

പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ സമാജം പ്രസിഡന്‍റ് സി. കെ. കെ. പൊതുവാൾ കാലത്ത് 10 മണിക്ക് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ഓണപ്പാട്ടുകൾ,പ്രിയ വിനോദും സംഘവും അവതരിപ്പിക്കുന്ന വിവിധ തരം നൃത്തങ്ങൾ, നാട്യ നവരസം ഐരോളിയിലെ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ,മഹാബലിയുടെ എഴുന്നള്ളത്ത് എന്നീ പരിപാടികളും അരങ്ങേറും.

എസ്എസ്എച്ച്, എച്ച്എസ്ഇ പരീക്ഷകളിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ മുളുണ്ട് മേഖലയിലെ മലയാളി വിദ്യാർത്ഥികൾക്കുള്ള അജിത്കുമാർ നായർ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് ചടങ്ങിൽ വിതരണം ചെയ്യും.

മുംബൈയിൽ 60 വർഷം പൂർത്തിയാക്കിയ പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനും മുളുണ്ട് കേരള സമാജത്തിൻ്റെ പേട്രൺ മെമ്പറുമായ ലയൺ കുമാരൻ നായരെ ചടങ്ങിൽ ആദരിക്കും. പരിപാടികൾക്കു ശേഷം ഉച്ചക്ക് ഓണ സദ്യയും ഉണ്ടായിരിക്കും.

സദ്യക്കുള്ള കൂപ്പണുകൾക്കും പൂക്കളമത്സരത്തിനുള്ള രെജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും സമാജം ഭാരവാഹികളായ സി.കെ. ലക്ഷ്മിനാരായണൻ, ടി. കെ. രാജേന്ദ്രബാബു, ഇടശ്ശേരി രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ നായർ എന്നിവരുമായി ബന്ധപ്പെടാം. ഫോൺ നമ്പർ: 98199 96845, 9322277577, 9819002955, 9892316521

Trending

No stories found.

Latest News

No stories found.