മുംബൈ - അഹമ്മദാബാദ് ദേശീയപാത ശോചനീയം: മനുഷ്യച്ചങ്ങല തീർക്കാൻ മലയാളികൾ

അടുത്തിടെ റോഡപകടത്തിൽപ്പെട്ട് വസായ് എവർ ഷൈൻ സിറ്റിയിലെ മലയാളി യുവാവടക്കം നാലുപേരാണ് മരിച്ചത്.
mumbai-ahemedabad road condition
മുംബൈ-അഹമ്മദാബാദ് ദേശീയപാത ശോചനീയാവസ്ഥ: മനുഷ്യച്ചങ്ങല തീർക്കാനൊരുങ്ങി മലയാളികൾ
Updated on

മുംബൈ: വസായ് മുംബൈ -അഹമ്മദാ ബാദ് ദേശീയപാതയുടെ (എൻ എച്ച് 48) ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലയാളികളുടെ നേതൃത്വത്തിൽ 11 ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.വിരാറിനും മീരാറോഡിനും മധ്യേ പ്രവർത്തിക്കുന്ന സമാജങ്ങളുടെ സഹകരണത്തോടെയാണ് വസായ് സാത്തിവലിഫാട്ട മുതൽ ഫൗണ്ടൻനാക്ക ഭാഗത്തേക്ക് രാവിലെ 11 മുതൽ പ്രതിഷേധ പ്രകടനം നടത്തും.ദേശീയപാതയിൽ മുംബൈ അതിർത്തിയിലെ ദഹിസർ മുതൽ ഗുജറാത്ത് അതിർത്തിയായ നവസാരി വരെ മൂന്ന് മാസം മുൻപ് കോൺക്രീറ്റ് ചെയ്തു. മഴ കടുത്തതോടെ ഗതാഗത യോഗ്യമല്ലാത്ത വിധം വലിയകു ഴികൾ രൂപപ്പെട്ടു. ഗതാഗതക്കുരുക്കും രൂക്ഷമാണ്.

എന്നാൽ മോശം കോൺക്രീറ്റിങ് കാരണം റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും അപകടങ്ങൾ പതിവാകുകയും ചെയ്യ്തതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്. അടുത്തിടെ റോഡപകടത്തിൽപ്പെട്ട് വസായ് എവർ ഷൈൻ സിറ്റിയിലെ മലയാളി യുവാവടക്കം നാലുപേരാണ് മരിച്ചത്. ദേശീയപാത അതോറിറ്റിക്ക് പരാതികൾ നൽകിയിട്ടും പരിഹാരം കാണാത്തതിനെ തുടർന്നാണ് വ്യാപാരി വ്യവസായികളുടെയും മലയാളി കൂട്ടായ്മകളുടെയും സംയുക്താഭിമുഖ്യത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്ന തെന്ന് ബെസിൻ കേരള സമാജം പ്രസിഡന്‍റെ് പി.വി.കെ നമ്പ്യാരും സംയുക്ത സമിതി കൺവീനർ ജയിംസ് കണ്ണമ്പുഴയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.