മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി സമയത്ത് പൂർത്തിയാക്കുമെന്ന് റെയിൽവേ മന്ത്രി

വെള്ളിയാഴ്ച വൈഷ്ണവ് മുംബൈയിൽ ബി കെ സി യിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നടന്നു വരുന്ന ജോലികൾ പരിശോധിച്ചു
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി സമയത്ത് പൂർത്തിയാക്കുമെന്ന് റെയിൽവേ മന്ത്രി
Updated on

മുംബൈ: മഹാരാഷ്ട്രയിലെ മുൻ ഉദ്ധവ് താക്കറെ സർക്കാർ അനുമതി വേഗത്തിലാക്കിയിരുന്നെങ്കിൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ജോലികൾ കൂടുതൽ മുന്നോട്ട് പോവുമായിരുന്നുവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച പറഞ്ഞു. എന്നാൽ, മഹാരാഷ്ട്രയിലും ഗുജറാത്തിലും പദ്ധതി ഇപ്പോൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈഷ്ണവ് പറയുന്നതനുസരിച്ച്, അതിവേഗ റെയിൽവേ ഇടനാഴി ഗണ്യമായ സാമ്പത്തിക വളർച്ച കൈവരിക്കാൻ പോവുകയാണ്. വെള്ളിയാഴ്ച വൈഷ്ണവ് മുംബൈയിൽ ബി കെ സി യിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നടന്നു വരുന്ന ജോലികൾ പരിശോധിച്ചു.

ബികെസിയിലെ നിർദ്ദിഷ്ട ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ പരിശോധനയിൽ, മുംബൈ, അഹമ്മദാബാദ് ഇടനാഴിയുടെ 508 കിലോമീറ്റർ വരുന്ന സൂറത്ത്-ബിലിമോറ സെക്ഷൻ 2026 ജൂലൈ-ഓഗസ്റ്റ് മാസത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് വൈഷ്ണവ് പറഞ്ഞു. തുടർന്നുള്ള ഭാഗങ്ങൾ ഘട്ടം ഘട്ടമായി ഇത് പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 40% ഇതിനകം പൂർത്തിയായതായി നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷന്റെ (NHSRCL) ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 2028-ഓടെ പൂർണമായി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ശേഷിക്കുന്ന ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മേഖലയുടെ ഗതാഗത ഭൂപ്രകൃതിയെ മാറ്റിമറിക്കുകയും മൊത്തത്തിലുള്ള വികസന ലക്ഷ്യങ്ങളിൽ സംഭാവന നൽകുമെന്ന വാഗ്ദാനമാണ് പദ്ധതിക്കുള്ളത്

പദ്ധതി നടപ്പിലാവുന്നതോടെ മുംബൈ, താനെ, വാപി, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ് തുടങ്ങിയ പ്രദേശങ്ങൾ ഒരൊറ്റ സാമ്പത്തിക മേഖലയായി മാറുമെന്നും അത് വലിയ മാറ്റത്തിന് ഇട നൽകുമെന്നും സാമ്പത്തിക ഉത്തേജനം ഉണ്ടാകുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.