താനെ: ഡിവൈഎഫ്ഐയും ജനശക്തി ആര്‍ട്ട്സ് താക്കുര്‍ളിയും സംയുക്തമായി രക്തദാന ക്യാമ്പ് ഒരുക്കി. ഞായറാഴ്ച രാവിലെ 10.00 മണിക്കാണ് ഡിവൈഎഫ്ഐ ഡോംബിവിലി യൂണിറ്റും ജനശക്തി ആര്‍ട്ട്സ് താക്കുര്‍ളിയും സംയുക്തമായി ചിതാനന്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ താക്കുര്‍ളിയിലെ ജനശക്തി കാര്യാലയത്തില്‍വച്ച് രക്തദാന ക്യാമ്പ് ഒരുക്കിയത്.
കനത്ത മഴ വക വെക്കാതെ ഡിവൈഎഫ്ഐയുടേയും ജനശക്തിയുടേയും നിരവധി പ്രവര്‍ത്തകരാണ് രക്തദാന ക്യാമ്പില്‍ പങ്കെടുത്ത് രക്തദാനം ചെയ്തത്.