മുംബൈയിൽ ഇടവിട്ടുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

ജൂൺ 25 മുതൽ 27 വരെ നഗരത്തിലുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു
മുംബൈയിൽ ഇടവിട്ടുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
മുംബൈയിൽ ഇടവിട്ടുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
Updated on

മുംബൈ: നഗരത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ കാലാവസ്ഥയാണ് നഗരത്തിൽ ഉണ്ടായിരുന്നത്. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ മുംബൈയിൽ മിക്കയിടത്തും മിതമായ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും ലഭിക്കുമെന്ന് ഐഎംഡി മുംബൈ വിഭാഗം അറിയിച്ചു. എന്നാൽ ജൂൺ 25 മുതൽ 27 വരെ നഗരത്തിലുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

താനെയിലെ നൗപാട, ദൗലത്ത് നഗർ, കോപ്രി തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 20 മുതൽ 30 മില്ലിമീറ്റർ വരെ ഇവിടെ മഴ ലഭിച്ചതായാണ് റിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്.

യെലോ അലർട്ട് ബുധനാഴ്ച വരെ തുടരുന്നതിനാൽ മുംബൈയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരും.

Trending

No stories found.

Latest News

No stories found.