മുംബൈ: ബിജെപി മഹാരാഷ്ട്ര കേരള സെല്ലിന്‍റെ ആഭിമുഖ്യത്തിൽ ജൂലൈ 13 ശനിയാഴ്ച വൈകുന്നേരം 6.30 ന് പൂനെയിൽ മലയാളി സമ്മേളനം നടക്കും. പൂനെ രാജേന്ദ്ര സിംഗ്ജി റോഡിലുള്ള പൂന ക്യാമ്പിലെ ദി ന്യൂ പൂന ക്ലബിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ ബി ജെ പി മഹാരാഷ്ട്ര കേരള സെൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. ബി ഉത്തംകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.
മേഖലയിലെ ഭാരവാഹികളായ പ്രസിഡൻ്റ് ജയപ്രകാശ് ഗോപാലൻ, ജനറൽ സെക്രട്ടറി വിജയകുമാർ നായർ, ഇ.കെ ബാബുരാജൻ എന്നിവരും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. പൂനെ മേഖലയിലെ മലയാളികൾക്കിടയിൽ ബി ജെ പി യുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുവാനും ഭാവി പരിപാടികൾക്ക് രൂപം നല്കാനും വേണ്ടിയാണ് ഈ സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.