പ്രശസ്ത പത്രപ്രവർത്തകൻ കാട്ടൂർ മുരളിയുടെ കാലാപാനി എന്ന കഥ ചർച്ച ചെയ്തു

ബോംബെ തുണിമിൽ തൊഴിലാളികൾ അനുഭവിച്ച ദുരന്തം മലയാളി പുതു തലമുറകൾക്ക് അന്യമാണ്.
mumbai news
പ്രശസ്ത പത്രപ്രവർത്തകൻ കാട്ടൂർ മുരളിയുടെ കാലാപാനി എന്ന കഥ ചർച്ച ചെയ്തു
Updated on

നവി മുംബൈ: സമീപകാല എഴുത്തുകളിൽ നഗരജീവിതത്തിന്‍റെ പിന്നാമ്പുറങ്ങൾ കാര്യമായി കടന്നുവരുന്നില്ലെന്ന പരാതിക്ക് നല്ലൊരു മറുപടിയാണ് ഒട്ടും ദുർമേദസില്ലാതെ അണിയിച്ചൊരുക്കിയ കാലാപാനി എന്ന കഥയെന്ന് പ്രശസ്ത എഴുത്തുകാരൻ കണക്കൂർ ആർ. സുരേഷ്‌കുമാർ. ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ പ്രതിമാസ സാഹിത്യവേദിയായ അക്ഷരസന്ധ്യയിൽ പത്രപ്രവർത്തകൻ കാട്ടൂർ മുരളിയുടെ പു.ക.സ(ഭോപ്പാൽ യൂണിറ്റ്) പുരസ്‌കാരം നേടിയ കാലാപാനി എന്ന കഥയുടെ ചർച്ച ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1982 ലെ മുംബൈ തുണിമിൽ സമരങ്ങളുടെ മാനുഷികവശത്തിനു ഊന്നൽ നൽകുന്ന കാലാപാനി എന്ന കഥ ചരിത്രപ്രാധാന്യമുള്ളതായി മാറുന്നുവെന്ന് എഴുത്തുകാരനും മുൻ ട്രേഡ് യൂണിയൻ നേതാവുമായ കെ. രാജൻ പറഞ്ഞു.

ബോംബെ തുണിമിൽ തൊഴിലാളികൾ അനുഭവിച്ച ദുരന്തം മലയാളി പുതു തലമുറകൾക്ക് അന്യമാണ്.ഈ നഗരത്തിന്‍റെ ഇരുണ്ട മുഖത്തെ തുറന്നു കാട്ടുന്ന എഴുത്താണ് കാട്ടൂർ മുരളിയുടേതെന്ന് എഴുത്തുകാരൻ ശ്രീപ്രസാദ്‌ വടക്കേപ്പാട്ട് പറഞ്ഞു.കെ.എ. കുറുപ്പ് അധ്യക്ഷനായ പരിപാടിയിൽ സമാജം പ്രസിഡണ്ട് പ്രകാശ് കാട്ടാക്കട സ്വാഗതം പറഞ്ഞു. കവിയും കഥാകൃത്തുമായ രാജേന്ദ്രൻ കുറ്റൂർ കഥ വായിച്ചു. തുടർന്ന് എഴുത്തുകാരായ സുമേഷ് പി. എസ്, മനോജ് മുണ്ടയാട്ട്, പി.ഡി. ബാബു, സുരേഷ് നായർ, പി. വിശ്വനാഥൻ, സാബു, രാജേന്ദ്രൻ കുറ്റൂർ, രേഖാ രാജ്, രേഖ(പലാവ) എന്നിവരും സംസാരിച്ചു. കാട്ടൂർ മുരളി മറുപടിയും എം.പി.ആർ. പണിക്കർ നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.