മുംബൈ പൊലീസ് 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു: ഒരു മാസത്തിനിടെ 12 പേർ അറസ്റ്റിൽ

പിടികൂടിയ മയക്കുമരുന്നുകളിൽ എംഡി, ഹെറോയിൻ, വ്യത്യസ്ത അളവിലുള്ള കഞ്ചാവ് എന്നിവ ഉൾപ്പെടുന്നു
മുംബൈ പൊലീസ് 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു: ഒരു മാസത്തിനിടെ 12 പേർ അറസ്റ്റിൽ
Updated on

മുംബൈ: മുംബൈ പൊലീസിന്‍റെ ആന്‍റി നാർക്കോട്ടിക് സെൽ (ANC) കഴിഞ്ഞ ഒരു മാസത്തിനിടെ 3.25 കോടി രൂപ വിലമതിക്കുന്ന 16 കിലോ മയക്കുമരുന്ന് പിടികൂടുകയും 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സഹാർ,നല്ലസോപാര, സാന്താക്രൂസ്, കുർള, ബൈകുല്ല തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് എഎൻസിഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ മയക്കുമരുന്നുകളിൽ എംഡി, ഹെറോയിൻ, വ്യത്യസ്ത അളവിലുള്ള കഞ്ചാവ് എന്നിവ ഉൾപ്പെടുന്നു.

സഹാറിൽ നിന്ന് ഒരാളെയും നല്ലസോപാരയിൽ നിന്ന് രണ്ട് പേരെയും സാന്താക്രൂസിൽ നിന്ന് മൂന്ന് പേരെയും ദക്ഷിണ മുംബൈയിൽ നിന്ന് രണ്ട് പേരെയും കുർള, ബൈക്കുള്ളയിൽ നിന്ന് ഓരോരുത്തരെയും കുർളയിൽ നിന്ന് ഒരു നൈജീരിയൻ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.

Trending

No stories found.

Latest News

No stories found.