കനത്ത മഴ: മുംബൈയിൽ റെഡ് അലർട്ട്; വീടുകളിൽ തന്നെ തുടരാന്‍ മുന്നറിയിപ്പ്

പലപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ റോഡ്, റെയിൽ ഗതാഗതം താറുമാറായിരിക്കുകയാണ്.
mumbai red alert today
കനത്ത മഴ: മുംബൈയിൽ റെഡ് അലർട്ട്; വീടുകളിൽ തന്നെ തുടരാന്‍ മുന്നറിയിപ്പ്file image
Updated on

മുംബൈ: മഹാരാഷ്ട്രയിൽ വെള്ളിയാഴ്ചയും പലയിടിത്ത് കനത്ത മഴ തുടുരുന്ന സാഹചര്യത്തിൽ വിവിധയിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. പൂന്നെ, മുംബൈ, പാൽഗർ, താനെ, റായ്ഗഡ് എന്നിവിടങ്ങളിലാണ് റെഡ് അലർട്ടുള്ളത്.

റോഡുകളിലെല്ലാം വെള്ളക്കെട്ടിലാണ്. താനെ, റായ്ഡഡ്, പാൽഗറി, നവി മുംബൈ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് ഭരണകൂടും നൽകിയ അറിയിപ്പ്.

തീരദേശത്ത് താമസിക്കുന്നവരോട് ഇന്ന് രാവിലെ 8.30 വരെ വീടിനുള്ളിൽ കഴിയാൻ പൊലീസ് ആവശ്യപ്പെട്ടു. മഴയെ തുടർന്ന് പലപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ റോഡ്, റെയിൽ ഗതാഗതം താറുമാറായിരിക്കുകയാണ്. മുംബൈയിൽ മാത്രം 160 ഓളം പേരെയാണ് കനത്ത മഴയെ തുടർന്ന് മാറ്റിപാർപ്പിച്ചത്.

Trending

No stories found.

Latest News

No stories found.