ലോക കേരള സഭയിൽ പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവച്ച് ജോജോ തോമസ്

മഹാരാഷ്ട്രയിലെ മലയാളംമിഷൻ പ്രവർത്തകരുടെ ദീർഘകാല ആവശ്യമായ ഓഫീസ് കേരളാ ഹൗസിൽ അനുവദിക്കണമെന്ന് ജോജോ തോമസ് ആവശ്യപ്പെട്ടു.
നാലാം ലോകകേരള സഭയിൽ പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടു വച്ച് ജോജോ തോമസ്
നാലാം ലോകകേരള സഭയിൽ പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടു വച്ച് ജോജോ തോമസ്
Updated on

മുംബൈ: രണ്ടാം തവണ ലോകകേരള സഭയിൽ പങ്കെടുത്ത് പ്രായോഗികമായ നിർദ്ദേശങ്ങൾ നൽകിയ മുംബൈയിലെ സാമൂഹിക പ്രവർത്തകനും എം പി സി സി ജനറൽ സെക്രട്ടറിയുമായ ജോജോ തോമസ് മറുനാടൻ മലയാളികളുടെ മൈഗ്രsഷൻ സർവെ നടത്തണം എന്ന് ആവശ്യപ്പെട്ടു. മറുനാട്ടിൽ താമസിക്കുന്നവർക്ക് കേരളത്തിൽ വസ്തു വകകൾ സംരക്ഷിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് പരിഹരിക്കുവാൻ ഏകജാലക സംവിധാനം വേണം. ലോകകേരള സഭയുടെ ഉദ്ദേശങ്ങളിൽ ഒന്ന് പ്രവാസികളുടെ ലോകപരിചയവും കഴിവും ഉപയോഗപ്പെടുത്തുക എന്നതാണെന്ന് മുഖ്യമന്ത്രി തന്നെ പ്രസംഗത്തിൽ പറഞ്ഞു. ആ രീതിയിൽ കാര്യങ്ങൾ പ്രായോഗിക തലത്തിൽ എത്തുന്നുണ്ടോ എന്ന് പരിശോധന വേണം.

ഇന്ത്യയിലും, വിദേശങ്ങളിലും യാത്ര ചെയ്യുമ്പോൾ പൊതു ടോയ്ലറ്റ് എല്ലാ സ്ഥലങ്ങളിലും കാണാം. പാതയോരത്തു ടോയ്ലറ്റുകളുടെ അറിയിപ്പ് ബോർഡുകൾ ഉണ്ട്. കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ റോഡിലൂടെ യാത്ര ചെയ്താൽ പൊതു ടോയ്ലറ്റ് സംവിധാനം കാണാൻ കഴിയില്ല. ടൂറിസം വികസനം ലക്ഷ്യം വെയ്ക്കുമ്പോൾ അതിന് വേണ്ടുന്ന ഇത്തരം ചെറിയ കാര്യങ്ങളിൽ വലിയ ശ്രദ്ധ വേണം.

സർക്കാരിന് ഈ കാര്യത്തിൽ പ്രവാസികളുടെ സഹായം ഉപയോഗിക്കാം. ഇത് കേരളത്തിൽ യാത്ര ചെയ്യുന്നവർക്കും പൊതു പ്രവർത്തകർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും ടൂറിസ്റ്റുകൾക്കും വളരെ ഉപകാരപ്പെടും. മഹാരാഷ്ട്രയിലെ മലയാളംമിഷൻ പ്രവർത്തകരുടെ ദീർഘകാല ആവശ്യമായ ഓഫീസ് കേരളാ ഹൗസിൽ അനുവദിക്കണമെന്ന് ജോജോ തോമസ് ആവശ്യപ്പെട്ടു.

ലോകസഭയിൽ പ്രവാസി മലയാളികൾ ചർച്ച ചെയ്യുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകാൻ സ്ഥിരം സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.