'കാലുകുത്താന്‍ പോയിട്ട് സൂചി കുത്താനിടമില്ല'; മുംബൈ ട്രെയിനിൽ കയറിപ്പറ്റാനുള്ള സ്ത്രീകളുടെ വീഡിയോ ഞെട്ടിക്കുന്നു

മുംബൈയിൽ പൊടിക്കാറ്റ് മൂലം ലോക്കൽ ട്രെയിൻ സർവീസുകൾ വൈകിയതാണ് ഇത്രയധികം തിക്കും തിരക്കും അനുഭവപ്പെടാന്‍ കാരണമായത്.
mumbai thane train overcrowding due to dust storm goes viral
മുംബൈ ട്രെയിനിൽ കയറിപറ്റാനുള്ള സ്ത്രീകളുടെ വീഡിയോ ഞെട്ടിക്കുന്നു Video Screenshot
Updated on

ട്രെയിന്‍ യാത്രകളും തിക്കും തിരക്കുകളുമെല്ലാം മിക്കപ്പോഴും ചർച്ചാ വിഷയമാകാറുണ്ട്. അതിപ്പോ ഇങ്ങ് കേരളത്തിലെ ലോക്കൽ ട്രെയിനിലേ യാത്ര തന്നെയാവണമെന്നില്ല് മറിച്ച് മിക്ക നഗരങ്ങളിലെയും ട്രെയിനിലും തിരക്കിന്‍റെ കാര്യം അത്ര മേ‍ശമല്ല. എന്നാലിപ്പോൾ മുംബൈയിലെ ട്രെയിന്‍ യാത്ര ചർച്ചയാവാന്‍ പ്രത്യേക കാരണമൊന്നുണ്ട്. തിങ്ങിനിറഞ്ഞ ട്രെയിനിൽ കയറാൻ നൂറുകണക്കിന് സ്ത്രീകള്‍ കഷ്ടപ്പെടുന്ന വീഡിയോ പുറത്തു വന്നതോടെ മുംബൈ നിവാസികളുടെ യാത്രാ ക്ലേശങ്ങളെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ്.

മുംബൈയിൽ പൊടിക്കാറ്റ് മൂലം ലോക്കൽ ട്രെയിൻ സർവീസുകൾ വൈകിയതാണ് ഇത്രയധികം തിക്കും തിരക്കും അനുഭവപ്പെടാന്‍ കാരണമായത്. താനെ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്. തിങ്ങിനിറഞ്ഞ കംപാർട്ട്‌മെന്‍റിൽ പ്രവേശിക്കാൻ നൂറുകണക്കിന് സ്ത്രീകളാണ് തടിച്ചുകൂടി നിൽക്കുന്നത്. ഒന്ന് കയറിപ്പറ്റാനുള്ള തിരക്കിനിടയിൽ ചിലർ നിലത്തു വീണു പോകുന്നുണ്ട്. വീണുപോയവരെ വളരെ പ്രയാസപ്പെട്ട് ചിലർ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും കാണാം.

'കണ്ണീരും കഷ്ടപ്പാടും, ഞെട്ടിപ്പിക്കുന്നത്' എന്ന പേരിൽ മുംബൈ റെയിൽവേ യൂസേഴ്സ് എന്ന അക്കൌണ്ടിലാണ് വീഡിയോ ഷെയർ ചെയ്തത്. 'യാത്രക്കാരുടെ ജീവന് ഒരു വിലയുമില്ലേ, എന്തൊരവസ്ഥയാണിത്' 'മുംബൈക്കാരുടെ യാത്രാ ക്ലേശങ്ങളെക്കുറിച്ച് അധികൃതർ അനാസ്ഥ കാണിക്കുന്നു', തുടങ്ങിയ കമന്‍റുകള്‍ വീഡിയോയ്ക്ക് താഴെ കാണാനാകും.

താനെ, മുളുണ്ട് സ്റ്റേഷനുകൾക്കിടയിൽ ശക്തമായ കാറ്റിനെത്തുടർന്ന് തിരക്കുമൂലം 2 മണിക്കൂറിലധികം ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. വൈകുന്നേരം 4:15 ഓടെ പോകേണ്ട ട്രെയിന്‍ വൈകുന്നേരം 6:45 ഓടെയാണ് സർവീസ് പുനരാരംഭിച്ചതെന്ന് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. മുൻകരുതലിന്‍റെ ഭാഗമായി, പ്രധാന, ഹാർബർ ലൈനുകളിലെ വിവിധയിടങ്ങളിൽ സബർബൻ സർവീസുകൾ 15 മിനിറ്റ് നേരത്തേക്ക് നിർത്തിവച്ചിരുന്നു. ഇത് പല സ്റ്റേഷനുകളിലും ജനത്തിരക്കിന് കാരണമായി. ചില‍യിടങ്ങളിൽ തിരക്കുമൂലം ട്രെയിനുകൾ നിറുത്തിയിട്ടതോടെ യാത്രക്കാർ ട്രാക്കിലൂടെ നടന്നു പോയതായും വിവരമുണ്ട്.

Trending

No stories found.

Latest News

No stories found.