മുംബൈയിലെ മറാഠി-മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം കൂടിയത് എംവിഎയ്ക്ക് പ്രതീക്ഷ

മറാത്തി വോട്ടർമാർ സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു
വോടിംഗ് ശതമാനം കൂടിയത് തങ്ങൾക്ക് അനുകൂലമാകുമെന്ന് എം വി എ
Updated on

മുംബൈ: മുംബൈയിലെ ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ളതും മറാഠി വോട്ടർ കൂടുതൽ ഉള്ളതുമായ ലോക്‌സഭാ മണ്ഡലങ്ങളിൽ മറാത്തി-മുസ്‌ലിം വോട്ടുകൾ ഭൂരിഭാഗം ലഭിച്ചതായും ഇത് മഹാ യുതി സഖ്യത്തെക്കാൾ ഒരുപാട് മുന്നോട്ട് പോകാൻ കഴിഞ്ഞതായും എം വി എ കണക്കുകൂട്ടൽ.

പാർട്ടി പിളർപ്പിന് മുമ്പുള്ള പരമ്പരാഗത ശിവസേനയുടെ ശക്തികേന്ദ്രങ്ങളായ മാഹിം, ജോഗേശ്വരി, അന്ധേരി (ഈസ്റ്റ്‌ ), ശിവ്രി ഭാണ്ഡൂപ്പ് മണ്ഡലങ്ങളിൽ താരതമ്യേന മികച്ച പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമായി മാറുമെന്നാണ് യുബിടി നേതാക്കളുടെ അഭിപ്രായം.

മറാത്തി വോട്ടർമാർ സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു. മറാത്തി വോട്ടർമാർക്കൊപ്പം ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള വഡാല പോലുള്ള ചില മണ്ഡലങ്ങളിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് മറാത്തി വോട്ടുകളെ കൂടുതൽ നിർണായകമാക്കുന്നതായും നിരീക്ഷകർ ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.