കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കർഷകവിരുദ്ധർ: എംപിസിസി അധ്യക്ഷൻ നാനാ പട്ടോളെ

മോദി സർക്കാർ പാവപ്പെട്ട കുടുംബങ്ങൾക്ക് ഉജ്ജ്വല ഗ്യാസ് നൽകുകയും മണ്ണെണ്ണ വിതരണം നിർത്തുകയും ചെയ്തു
Nana Patole
Nana Patole
Updated on

മുംബൈ: കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന ബിജെപി സർക്കാർ ദരിദ്ര വിരുദ്ധമാണെന്നും സാധാരണക്കാരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) തലവൻ നാനാ പട്ടോലെ കുറ്റപ്പെടുത്തി. പ്രത്യകിച്ചും കർഷക വിരുദ്ധർ ആണ് ഇക്കൂട്ടരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് സർക്കാർ അധികാരത്തിലായിരുന്നപ്പോൾ റേഷൻ കടയിൽ ഗോതമ്പ്, അരി, പയർ, ഡാൽഡ, എണ്ണ, പഞ്ചസാര എന്നിവ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിലും ധാന്യങ്ങൾ റേഷൻ കടകളിൽ ലഭ്യമല്ല. രാജ്യത്ത് പാവപ്പെട്ടവരില്ലെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. മോദി സർക്കാർ പാവപ്പെട്ട കുടുംബങ്ങൾക്ക് ഉജ്ജ്വല ഗ്യാസ് നൽകുകയും മണ്ണെണ്ണ വിതരണം നിർത്തുകയും ചെയ്തു. സർക്കാർ പറയുന്നതനുസരിച്ച്, വീട്ടിൽ ഗ്യാസ് സിലിണ്ടർ ഉള്ളവരെ ദരിദ്രരായി കണക്കാക്കില്ല, കൂടാതെ ഈ ആളുകൾക്ക് റേഷൻ കടകളിൽ ലഭ്യമായ പരിപ്പ്, എണ്ണ, പഞ്ചസാര, അരി എന്നിവ നിഷേധിക്കപ്പെട്ടു. റേഷൻ ധാന്യങ്ങൾ നിർത്തലാക്കിയതിലൂടെ, പാവപ്പെട്ടവരുടെ പ്ലേറ്റുകളിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കുന്ന രീതിയാണ് ബിജെപി സർക്കാർ ചെയുന്നത്," ഭണ്ഡാര ജില്ലയിലെ ലഖാനിയിൽ നടന്ന കോണ്ഗ്രസ്സിൻ്റെ കാൽനട മാർച്ചിലും പൊതുയോഗത്തിലും പങ്കെടുത്തു സംസാരിക്കവെയാണ് പടോലെ ഇക്കാര്യം വ്യക്തമാക്കിയത്.

പടോലെ കൂട്ടിച്ചേർത്തു,"ഭാരതീയ ജനതാ പാർട്ടി സർക്കാർ കർഷക വിരുദ്ധരും വ്യാപാരി വിരുദ്ധരും ദരിദ്ര വിരുദ്ധരുമാണ്. കർഷകൻ കഷ്ടപ്പെട്ട് പയറുവർഗ്ഗങ്ങൾ കൃഷി ചെയ്തു വിൽപ്പന നടത്തുമ്പോൾ അവയ്ക്ക് തീരെ വിലയില്ല, പക്ഷേ അതേ പയറുവർഗ്ഗങ്ങൾ അദാനിയുടെ സംഭരണശാലയിൽ എത്തുമ്പോൾ, അവ കിലോയ്ക്ക് 170 രൂപയായി.കടയിൽ നിന്ന് ഏത് സാധനം വാങ്ങുമ്പോഴും അതിന് ജിഎസ്ടി നൽകണം. ഹിറ്റ്ലറെ പോലെയുള്ള ഏകാധിപത്യ സംസ്ഥാന സർക്കാർ ദുരിതത്തിൽ ഉള്ള കർഷകർ ബില്ലടക്കാൻ വൈകിയാൽ വൈദ്യുതി ലൈൻ വിച്ഛേദിക്കുന്നു. വളങ്ങളുടെ വില ഇരട്ടിയായെന്നും വളം ചാക്കുകളുടെ ഭാരം 50 കിലോയിൽ നിന്ന് 45 കിലോയായി കുറച്ചെന്നും പടോലെ പറഞ്ഞു

അതേസമയം ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കർഷക ആത്മഹത്യ, വീട്ടമ്മമാരുടെ ആത്മഹത്യ, യുവാക്കളുടെ ആത്മഹത്യ എന്നിവ വർധിച്ചിട്ടുണ്ടെന്നും ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിൽ മരണം സാധാരണമായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.