നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്‍റെ വാർഷികവും ഓണാഘോഷവും നടന്നു

ഓണം പോലുള്ള കേരളീയ ഉത്സവങ്ങളുടെ തനിമയും മാഹാത്മ്യവും നിലനിർത്തുന്നതിൽ പ്രവാസികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ശ്യാംകുമാർ
നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്‍റെ വാർഷികവും ഓണാഘോഷവും നടന്നു
Updated on

നാസിക്: നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷവും മുപ്പത്തിയാറാമത് വാർഷികാഘോഷവും വിപുലമായ പരിപാടികളോടെ കഴിഞ്ഞ ദിവസം മൗലി ലോൺസിൽ വെച്ച് ആഘോഷിച്ചു. ചടങ്ങിൽ മുൻ നോർക്ക ഡവലപ്മെന്റ് ഓഫീസറും, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ സെക്രട്ടറിയുമായ എസ്. ശ്യാംകുമാർ മുഖ്യാതിഥിയായിരുന്നു.

ഓണം പോലുള്ള കേരളീയ ഉത്സവങ്ങളുടെ തനിമയും മാഹാത്മ്യവും നിലനിർത്തുന്നതിൽ പ്രവാസികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ശ്യാംകുമാർ പറഞ്ഞു. ചടങ്ങിൽ പത്താം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ യക്ഷിതാ ശശിധരനും പന്ത്രണ്ടാo ക്ലാസ്സിൽ മികച്ച വിജയം നേടിയ പ്രഭുൽ രാജേഷ് കുറുപ്പിനും സമ്മാനങ്ങൾ നൽകി അനുമോദിച്ചു.എൻ എംസിഎ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ഗിരീശൻ നായർ സ്വാഗതവും ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ, വർക്കിഗ് പ്രസിഡന്റ് ജയപ്രകാശ്‌ നായർ എന്നിവർ ആശംസയും ട്രഷറർ രാധാകൃഷ്ണ പിള്ള കൃതജ്ഞതയും അറിയിച്ചു.

പൂക്കളമത്സരത്തിൽ സാത്പൂർ ടീം ഒന്നാം സ്ഥാനവും എസ് എൻ ജി മഹിളാ വിഗ് രണ്ടാം സ്ഥാനവും കരസ്തമാക്കി. സുരേഷ് കുമാർ എസ് മാരാർ നേതൃത്വം നൽകിയ വാശിയേറിയ വടം വലി മത്സരത്തിൽ സെന്റ് മേരീസ് എ ടീം വിജയികളായി. സെന്റ് ജോർജ് ഓർത്തഡോക്സ് രണ്ടാം സ്ഥാനം നേടി.

ബലൂൺ പൊട്ടിക്കൽ, കസേരകളി, നാരങ്ങ സ്പൂൺ തുടങ്ങി നിരവധി കലാ കായിക പരിപാടികളും ഉണ്ടായിരുന്നു. സുരേഷ് കലാഭവൻ രേവതി സുരേഷ് – റെഡ് ആർമി ടിം അവതരിപ്പിച്ച ശിങ്കാരി ഫ്യൂഷൻ, ശിങ്കാരിമേളം, ഓടക്കുഴൽ വയലിൻ ഫ്യൂഷൻ പ്രോഗ്രാം എന്നിവ പരിപാടികൾക്ക് മാറ്റ് കൂട്ടി

Trending

No stories found.

Latest News

No stories found.