നവി മുംബൈ: ചിൽഡ്രൻസ് ക്ലബ് - നവിമുംബൈ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഭയാനകമായി വർധിച്ചുവരുന്ന മയക്കുമരുന്ന് വിപണനത്തിനെതിരേ കുട്ടികൾക്ക് എന്തുചെയ്യാൻ സാധിക്കും എന്ന വിഷയത്തിലൂന്നിയാണ് മത്സരം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, "Farther from DRUGS, Closer to LIFE" എന്ന വിഷയത്തെ ആസ്പദമാക്കി 5 മിനിറ്റിൽ കവിയാതെ ഒരു പ്രസംഗത്തിന്റെ വീഡിയോ തയാറാക്കി താഴെ കൊടുത്തിട്ടുള്ള നമ്പറിൽ അയയ്ക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന പ്രസംഗത്തിന് സമ്മാനവും പ്രശസ്തിപത്രവും നൽകുന്നതാണ്. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ്. കൂടാതെ 5 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ലോകത്തെവിടെ നിന്നു 18വയസ്സിൽ താഴെയുള്ള മലയാളമറിയുന്ന ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.
7738159911 & 7738686944 എന്നീ നമ്പറുകളിലേക്ക് ജൂലൈ 30 വരെ പ്രസംഗങ്ങൾ അയയ്ക്കാം.