35 സൊമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി

കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾക്കായി അറബിക്കടലിൽ വിന്യസിച്ച ഐഎൻഎസ് കൊൽക്കത്തയ്ക്ക് വീരോചിതമായ സ്വീകരണമാണ് നൽകിയത്.
പിടിയിലായ കടൽക്കൊള്ളക്കാർ
പിടിയിലായ കടൽക്കൊള്ളക്കാർ
Updated on

മുംബൈ: കഴിഞ്ഞയാഴ്ച ഇന്ത്യൻ നേവി ഫ്രണ്ട് ലൈൻ ഐഎൻഎസ് കൊൽക്കത്ത പിടികൂടിയ 35 സോമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ന് രാവിലെ മുംബൈ നേവൽ ഡോക്ക്യാർഡിൽ എത്തിച്ച് കസ്റ്റഡിക്കായി മുംബൈ പോലീസ് യെലോ ഗേറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഇന്ത്യൻ നാവികസേന പിടികൂടിയ സോമാലിയൻ കടൽക്കൊള്ളക്കാർക്കെതിരെ മാരിടൈം ആന്‍റി പൈറസി, ആക്ട്, ആയുധ നിയമം, ഇന്ത്യൻ പീനൽ കോഡ് എന്നിവ പ്രകാരം മുംബൈ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്യും.

കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾക്കായി അറബിക്കടലിൽ വിന്യസിച്ച ഐഎൻഎസ് കൊൽക്കത്തയ്ക്ക് വീരോചിതമായ സ്വീകരണമാണ് നൽകിയത്.

മാർച്ച് 15 ന് സൊമാലിയൻ തീരത്ത് 40 മണിക്കൂറിലധികം നീണ്ട ഹൈ-ടെമ്പോ ഓപ്പറേഷനുകൾക്ക് ശേഷം ഡിസ്ട്രോയർ, കഴിഞ്ഞ ഡിസംബറിൽ സായുധ കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്ത എംവി റുയനെ രക്ഷിച്ചത്.

Trending

No stories found.

Latest News

No stories found.