'ഞാൻ മഹായുതി സ്ഥാനാർഥിയല്ല' :മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ നവാബ് മാലിക്

പൊതുജനങ്ങളിൽ നിന്ന് ശക്തമായ പിന്തുണയുണ്ടെന്ന് മാലിക് ചൂണ്ടിക്കാട്ടി
'I am not Mahayuti candidate': Nawab Malik in Maharashtra election
നവാബ് മാലിക്
Updated on

മുംബൈ: മഹായുതി സഖ്യത്തിന്‍റെയല്ല തന്‍റെ പാർട്ടിയുടെ സ്ഥാനാർഥിയാണ് താനെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവും മൻഖുർദ് ശിവാജി നഗർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ നവാബ് മാലിക്.

മഹായുതിയിലെ ചില പ്രവർത്തകരും നേതാക്കളും തന്നെ പിന്തുണയ്ക്കുന്നില്ലെങ്കിലും പൊതുജനങ്ങളിൽ നിന്ന് ശക്തമായ പിന്തുണയുണ്ടെന്ന് മുൻ മന്ത്രിയും അജിത് പവാർ എൻസിപി വിഭാഗം നേതാവുമായ അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്കിടയിൽ വിവിധ സമുദായങ്ങളിൽ നിന്ന് തനിക്ക് ലഭിക്കുന്ന പിന്തുണയിലും മാലിക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മേഖലയെ ലഹരി വിമുക്തമാക്കാനാണ് താൻ പോരാടുന്നതെന്ന് മാലിക് ഊന്നിപ്പറഞ്ഞു. ബിജെപിയും ശിവസേനയും തനിക്കെതിരെ സ്ഥാനാർഥിയെ നിർത്തിയതിൽ എതിർപ്പുണ്ടെങ്കിലും വിജയസാധ്യതയെക്കുറിച്ച് അദേഹം ആത്മവിശ്വാസത്തിലാണ്.

'എനിക്ക് പോരാടാനും വിജയിക്കാനും അദേഹം അവസരം നൽകി ഞാൻ അത് തെളിയിക്കും'. മാലിക് പറഞ്ഞു. മാൻഖുർദ്-ശിവാജി നഗർ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടിയിൽ നിന്ന് അബു ആസ്മിയും ശിവസേനയുടെ ഷിൻഡെ വിഭാഗത്തിൽ നിന്ന് ബുള്ളറ്റ് പാട്ടീൽ എന്ന സുരേഷുമാണ് മാലിക്കിനെതിരെ മത്സരിക്കുന്നത്. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ബുള്ളറ്റ് പാട്ടീൽ ഒരു ഏറ്റുമുട്ടൽ സ്പെഷ്യലിസ്റ്റ് എന്ന നിലയിലാണ് അറിയപ്പെടുന്നത്.

Trending

No stories found.

Latest News

No stories found.