കൊലപാതകം ആസൂത്രിതം; എൻസിപി നേതാവ് ബാബാ സിദ്ദിഖിനെ കൊന്നത് ക്വട്ടേഷൻ സംഘം

അക്രമികൾ രണ്ട് മാസം മുമ്പ് മുബൈയിലെത്തിയിരുന്നതായി വിവരം
NCP leader Baba Siddique was killed by Quotation gang
എൻസിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘം
Updated on

മഹാരാഷ്ട്ര: മഹാരാഷ്ട്ര മുൻ മന്ത്രിയും അജിത് പവാർ വിഭാഗം എൻസിപിയുടെ നേതാവുമായ ബാബാ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘമെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ശനിയാഴ്ച രാത്രി മുംബൈയിൽ മൂന്ന് പേർ ബാബ സിദ്ദിഖിനെ വെടിവച്ചു കൊന്നത്. ബാബാ സിദ്ദിഖിന് വയറ്റിലും നെഞ്ചിലുമാണ് വെടിയേറ്റത്.

ആക്രമണവുമായി ബന്ധപ്പെട്ട് കർനൈൽ സിങ്, ധരംരാജ് കശ്യപ് എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇവർ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങളാണെന്ന് അറിയിച്ചു.

കഴിഞ്ഞ രണ്ടു മാസം മുൻപ് മുബൈയിലെത്തി സിദ്ദിഖിന്‍റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അക്രമികൾക്ക് കൊല നടത്താനുളള മുഴുവൻ പണവും അഡ്വാൻസായി ലഭിച്ചിരുന്നുവെന്നും ഇരുവരും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി 9.30 ന് മകനും മഹാരാഷ്ട്ര എംഎൽഎയുമായ സീഷൻ സിദ്ദിഖിന്‍റെ ബാന്ദ്ര ഈസ്റ്റിലുള്ള ഓഫീസിന് പുറത്താണ് കൊലപാതകം നടന്നത്.

ദസറയോടനുബന്ധിച്ച് സിദ്ദിഖ് പടക്കം പൊട്ടിക്കുന്നതിനിടെ ഒരു വാഹനത്തിൽ നിന്ന് മൂന്ന് പേർ തൂവാല കൊണ്ട് മുഖം മറച്ച് പുറത്തേക്ക് വരുകയും 9.9 എംഎം പിസ്റ്റൾ ഉപയോഗിച്ച് അവർ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു, അതിലൊന്ന് സിദ്ദിഖിന്‍റെ നെഞ്ചിൽ ഇടിക്കുകയും സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീഴുകയും ചെയ്തു.

വെടിയുണ്ടകളിലൊന്ന് ബാബാ സിദ്ദിഖിന്‍റെ വാഹനത്തിന്‍റെ മുൻവശത്തെ ചില്ലുകൾ തകർത്തുരണ്ട് പേരെ പിന്നീട് അറസ്റ്റ് ചെയ്തു. ഒരാൾ ഉത്തർപ്രദേശിൽ നിന്നുള്ളയാളും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്. സംഭവസ്ഥലത്ത് നിന്നും തന്നെ പ്രതികളായ രണ്ട് പേർ അറസ്റ്റിലായിരുന്നു മൂന്നാമനായുളള അന്വേഷണ ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

എൻസിപി നേതാവിന് നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.

Trending

No stories found.

Latest News

No stories found.