നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്‌സി, & എച്ച്എസ്‌സി പരീക്ഷകളിൽ വിജയിച്ച നെരൂൾ സമാജം അംഗങ്ങളുടെ 24 കുട്ടികളെ അനുമോദിച്ചു.
ജൂലൈ 21, ഞായറാഴ്ച വൈകുന്നേരം 5.30 ന് നെരൂൾ എൻബികെഎസ് കോംപ്ലക്സിൽ കൂടിയ യോഗത്തിൽ പ്രശസ്ത ന്യൂക്ലിയർ സയിൻട്വിസ്റ്റ് ഡോ. എ.പി ജയരാമൻ മുഖ്യാതിഥിയും, കേരളീയ കേന്ദ്ര സംഘടന ജനറൽ സെക്രട്ടറി മാത്യു തോമസ് വിശിഷ്ടാതിഥിയുമായിരുന്നു.
സമാജം പ്രസിഡന്‍റ് കെ.എ കുറുപ്പിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജന. സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വാഗതവും കൺവീനർ കെ.ടി. നായർ നന്ദിയും പറഞ്ഞു.