ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ പ്രതിമാസ സംഗീത പരിപാടിയായ പാട്ടരങ്ങിന്റെ 5-മത് വാർഷികം ആഘോഷിച്ചു

ഞായറാഴ്ച വൈകുന്നേരം എൻ.ബി.കെ.എസ് ഹാളിൽ നടന്ന പാട്ടരങ്ങ് എല്ലാ അർത്ഥത്തിലും ഒരു സംഗീതസന്ധ്യയായിമാറി
ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ പ്രതിമാസ സംഗീത പരിപാടിയായ പാട്ടരങ്ങിന്റെ 5-മത് വാർഷികം ആഘോഷിച്ചു
Updated on

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ പ്രതിമാസ സംഗീത പരിപാടിയായ പാട്ടരങ്ങിന്റെ 5-മത് വാർഷികം ആഘോഷിച്ചു. ഞായറാഴ്ച വൈകുന്നേരം എൻ.ബി.കെ.എസ് ഹാളിൽ നടന്ന പാട്ടരങ്ങ് എല്ലാ അർത്ഥത്തിലും ഒരു സംഗീതസന്ധ്യയായിമാറി.

സിനിമ പാട്ടുകൾ,നാടൻ പാട്ടുകൾ, ശാസ്ത്രീയ സംഗീതം, സോളോ സോംങ്സ്, യുഗ്മഗാനങ്ങൾ, ഗ്രൂപ്പ്‌ സോംങ്‌സ് ഇങ്ങനെ വൈവിധ്യങ്ങളുടെ ഒരു ഒഴുക്ക് പാട്ടരങ്ങിനെ ഹൃദ്യമാക്കി.

സമാജം പ്രസിഡന്റ് കെ.എകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ്കാട്ടാക്കട സ്വാഗതവും രാഗലയ പ്രസിഡൻ്റ് പി.വി.വിജയകുമാർ ഉദ്ഘാടനവും,സഞ്ചയ് ആങ്കറിങ്ങും നിർവഹിച്ചു. കൺവീനർ ശിവാ ജ്യോതി നന്ദി രേഖപ്പെടുത്തി.

Trending

No stories found.

Latest News

No stories found.