നവി മുംബൈ: വാഷി സെക്ടർ 29 ലെ പ്രശസ്ത ഗുരുവായൂരപ്പൻ ക്ഷേത്രമായ വാഷി 'വൈകുണ്ഡം' ക്ഷേത്രത്തിൽ പുതിയ ഭരണ സമിതി ചുമതലയേൽക്കുന്നു.
വി കെ നാരായണ സ്വാമി പ്രസിഡന്റ്, സി എൽ ഡി രാജ് വൈസ് പ്രസിഡന്റ്, വി.മോഹൻദാസ് സെക്രട്ടറി, പി.സുരേഷ് ജോ സെക്രട്ടറി, ടി എസ് പരമേശ്വരൻ ട്രഷറർ, ഈശ്വർ രമണി ജോ ട്രഷറർ എന്നിവരാണ് പുതിയ ഭരണ സമിതിയിൽ ഉള്ളത്. കൂടാതെ പത്തോളം കമ്മിറ്റി അംഗങ്ങളും ഉണ്ട്.