കൈരളി മിത്ര മണ്ഡലിന്‍റെ ആഭിമുഖ്യത്തിൽ നോർക്ക പ്രവാസി കാർഡ് അംഗത്വ കാമ്പയിൻ

എൻ ആർ കെ ഇൻഷുറൻസ്, പ്രവാസി ക്ഷേമ പെൻഷൻ എന്നിവയിൽ അംഗങ്ങളാകുവാനും അവസരം ഒരുക്കുന്നു
കൈരളി മിത്ര മണ്ഡലിന്‍റെ ആഭിമുഖ്യത്തിൽ നോർക്ക പ്രവാസി കാർഡ് അംഗത്വ കാമ്പയിൻ
Updated on

മുംബൈ: മുംബൈ കൈരളി മിത്ര മണ്ഡലിന്‍റെ ആഭിമുഖ്യത്തിൽ കേരളാ സർക്കാറിന്‍റെ നോർക്ക പ്രവാസി കാർഡ് അംഗത്വ കാമ്പയിൻ നടക്കുന്നു. എൻ ആർ കെ ഇൻഷുറൻസ്, പ്രവാസി ക്ഷേമ പെൻഷൻ എന്നിവയിൽ അംഗങ്ങളാകുവാനും താല്പര്യമുള്ളവർക്കും ഈ വരുന്ന ഞായറാഴ്ച്ച (11/06/23) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണിവരെ മലാഡ് വെസ്റ്റ് മാൽവണിയിൽ അവസരം ഒരുക്കുന്നു.

കാമ്പയിനിൽ നോർക്ക ഡെവലപ്‌മെന്‍റ് ഓഫീസർ ശ്രീമാൻ ഷെമീം ഖാൻ പ്രവാസികൾക്ക് അംഗത്വം സ്വീകരിച്ച ശേഷം ഇൻഷുറൻസ്, ഷേമ പെൻഷൻ എന്നിവയിൽ പങ്കാളികളാകാനുള്ള നിർദ്ദേശങ്ങൾ നൽകും. പ്രവാസി മെമ്പർഷിപ്പിനു ഫീസ് (നോർക്ക റൂട്ട്) 372 രൂപയാണെന്ന്‌ കൈരളി മിത്ര മണ്ഡൽ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9619892878, 9819950493

Trending

No stories found.

Latest News

No stories found.