പ്രതീക്ഷ ഫൗണ്ടേഷൻ കേരളത്തിലെ ട്രാൻസ്ജെന്‍ററുകൾക്കായി ഓണാഘോഷം സംഘടിപ്പിക്കുന്നു

സാംസ്കാരിക സമ്മേളനത്തോടെയാണ്‌ തുടക്കം.
പ്രതീക്ഷ ഫൗണ്ടേഷൻ കേരളത്തിലെ ട്രാൻസ്ജെന്‍ററുകൾക്കായി ഓണാഘോഷം സംഘടിപ്പിക്കുന്നു
Updated on

മുംബൈ: മുംബൈയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷൻ കേരളത്തിലെ ട്രാൻസ്ജെന്‍ററുകൾക്കായി ഓണാഘോഷം സംഘടിപ്പിക്കുന്നു. തൃശൂരിൽ വച്ചാണ് ഓണാഘോഷ പരിപാടി നടക്കുന്നത്. ഓഗസ്റ്റ് 22 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ തൃശൂർ തിരുവമ്പാടി ദേവസ്വത്തിന്‍റെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ വച്ച് ഓണാഘോഷം നടക്കും.

സാംസ്കാരിക സമ്മേളനത്തോടെയാണ്‌ തുടക്കം.സാംസ്കാരിക സമ്മേളനം ചലച്ചിത്ര നടൻ സുരേഷ് ഗോപി ഉത്ഘാടനം ചെയ്യും. പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാർ , ബി ജെ പി തൃശൂർ ജില്ലാ പ്രസിഡന്‍റ് അഡ്വ.കെ.കെ അനീഷ് കുമാർ എന്നിവർ സംസാരിക്കും. സമ്മേളനത്തിൽ വച്ച് ഇരുന്നൂറോളം ക്വീയർ വ്യക്തികൾക്ക് ഓണക്കോടി സമ്മാനിക്കും. തുടർന്ന് ക്വീയർ വ്യക്തികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

ഓണസദ്യയോടു കൂടി പരിപാടികൾ സമാപിക്കും. ട്രാൻസ്ജെന്‍ററുകളുടെ കൂട്ടായ്മയായ നില കൾച്ചറൽ ആന്‍റ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ട്രാൻസ്ജെന്‍ററുകൾ സമൂഹത്തിൽ അകറ്റി നിർത്തപ്പെടേണ്ടവരല്ലെന്നും അവരെയും മറ്റുള്ളവർക്കൊപ്പം മുഖ്യധാരയിൽ കൊണ്ടുവരണമെന്നും അതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ ഓണാഘോഷം സംഘടിപ്പിക്കുന്നതെന്നും പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.